കൊൽക്കത്ത: പശ്ചിമബംഗാളിനെ ‘ബംഗ്ല’യെന്ന് പുനർനാമകരണം ചെയ്യാനുള്ള തീരുമാനത്തിന് അനുമതി നൽകാത്ത കേന്ദ്ര നിലപാടിനെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി മമത ബാനർജി. കഴിഞ്ഞ ജൂലൈയിൽ സംസ്ഥാന നിയമസഭ ‘ബംഗ്ല’ക്കു വേണ്ടി െഎകണ്േഠ്യന പ്രമേയം പാസാക്കിെയങ്കിലും കേന്ദ്രം അനുമതി നീട്ടുകയാണ്.
‘‘ചരിത്രമുറങ്ങുന്ന പ്രദേശങ്ങളുടെയും സ്ഥാപനങ്ങളുടെയും പേരുകൾ ബി.ജെ.പി എല്ലാദിവസവും മാറ്റുന്നുണ്ട്. അവരുടെ താൽപര്യം അനുസരിച്ച് തികച്ചും ഏകപക്ഷീയമായാണ് നടപടി. എന്നാൽ, ബംഗാളിെൻറ കാര്യം വരുമ്പാൾ കേന്ദ്രത്തിെൻറ സമീപനം തികച്ചും വ്യത്യസ്തമാണ്’’- മമത പറഞ്ഞു.
ജനവികാരം മാനിച്ച് വിവിധ സംസ്ഥാനങ്ങളുടെ പേരുകൾ മാറ്റിയിട്ടുണ്ടെങ്കിലും ‘ബംഗ്ല’ എന്ന ആവശ്യം പരിഗണിക്കാത്ത കേന്ദ്രം രാഷ്ട്രീയ വിരോധം തീർക്കുയാണെന്ന് മമത പ്രസ്താവനയിൽ പറഞ്ഞു. സംസ്ഥാനത്ത് വേരില്ലാത്ത പാർട്ടിയാണ് ബി.ജെ.പിയെന്നും അവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.