രാഹുൽ ഗാന്ധി തെറ്റ് ചെയ്തിട്ടില്ല എന്നല്ല സ്റ്റേയുടെ അർഥം -പ്രതികരിച്ച് അനിൽ ആന്റണി

ന്യൂഡൽഹി: രാഹുൽ ഗാന്ധിക്ക് അനുകൂലമായ കോടതി വിധിയിൽ പ്രതികരിച്ച് ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറിയും മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണിയുടെ മകനുമായ അനിൽ ആന്റണി.

ഇന്ന് പ്രതിപക്ഷത്തുള്ള പാർട്ടികൾ അവർക്ക് അനുകൂലമായ വിധി വരുമ്പോൾ കോടതികളെ പുകഴ്ത്തുകയാണ്. ഒരു സ്റ്റേ ലഭിച്ചതുകൊണ്ട് രാഹുൽ ഗാന്ധി കുറ്റക്കാരനല്ലാതാകുന്നില്ല. രാഹുൽ തെറ്റ് ചെയ്തിട്ടില്ല എന്നല്ല ഇതിനർഥമെന്നും അനിൽ ആന്റണി പറഞ്ഞു.

"രാഹുൽ ഗാന്ധി തെറ്റ് ചെയ്തിട്ടില്ല എന്നല്ല ഈ സ്റ്റേയുടെ അർഥം. പ്രതിപക്ഷ പാർട്ടികൾ അവർക്ക് അനുകൂലമായ വിധി വരുമ്പോള്‍ കോടതികളെ പുകഴ്ത്തുകയും അല്ലാത്തപക്ഷം കോടതികളെ ആക്ഷേപിക്കുകയും ചെയ്യുന്നു. ഭാരതീയ ജനതാ പാർട്ടി ഇന്ത്യൻ ഭരണഘടനക്ക് അനുസരിച്ച് പ്രവർത്തിക്കുന്ന ഒരു ജനാധിപത്യ പ്രസ്ഥാനമാണ്. ഇന്ത്യയിലെ എല്ലാ നീതിന്യായ വ്യവസ്ഥകളെയും നമ്മൾ ബഹുമാനിക്കുന്നു. ഇന്ത്യയിലെ എല്ലാ സ്ഥാപനങ്ങളെയും ബഹുമാനിക്കുന്നു. അതിൽ പ്രതികൂലമോ അനുകൂലമോ ആയ സാഹചര്യങ്ങൾക്കു പ്രസക്തിയില്ല.​"– അനിൽ ആന്റണി പറഞ്ഞു. പാർട്ടി ഏൽപിച്ച ഉത്തരവാദിത്തം ഭംഗിയായി നിർവഹിക്കാൻ മാത്രമാണ് താൽപര്യമെന്നും പുതുപ്പള്ളിയിലെ സ്ഥാനാർഥിത്വം സംബന്ധിച്ച പ്രചാരണങ്ങൾ അടിസ്ഥാന രഹിതമാണെന്നും അനിൽ ആന്റണി പ്രതികരിച്ചു.

BJP Leader Anil Antony Responds to Court Verdict on Rahul Gandhi  

Tags:    
News Summary - BJP Leader Anil Antony Responds to Court Verdict on Rahul Gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.