ശ്രീനഗർ: ജമ്മു കശ്മീരിലെ അനന്ത്നാഗിൽ ബി.ജെ.പി നേതാവിനെയും ഭാര്യയേയും തീവ്രവാദികൾ വെടിവെച്ചു കൊലപ്പെടുത്തി. ബി.ജെ.പിയുടെ കർഷക സംഘടനയായ കിസാൻ മോർച്ചയുടെ കുൽഗാം ജില്ല പ്രസിഡന്‍റ് ഗുലാം റസൂൽ ദാറും ഭാര്യ ജൗഹറ ഭാനുവുമാണ് കൊല്ലപ്പെട്ട്. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം.
ഇവർ താമസിച്ചിരുന്ന വാടകവീട്ടിലെത്തിയാണ് അക്രമികൾ വെടിയുതിർത്തത്. ഇവരെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
56കാരനായ ഗുലാം മുമ്പ് നടന്ന ജില്ല വികസന സമിതി തെരഞ്ഞെടുപ്പിലേക്ക് മത്സരിച്ച് തോറ്റിരുന്നു. ഭീകരസംഘടനയായ ലഷ്കർ-ഇ-ത്വയ്ബയാണ് കൊലക്ക് പിന്നിലെന്ന് പൊലീസ് പറഞ്ഞു.
കൊലപാതകത്തെ ബി.ജെ.പി വക്താവ് അൽത്താഫ് താക്കൂർ അപലപിച്ചു. ഗുലാം റസൂൽ ദറിനെ പോലെ നിരവധി നേതാക്കളാണ് സുരക്ഷയില്ലാതെ കഴിയുന്നതെന്ന് അദ്ദേഹം പറഞ്ഞു. കൊലപാതകം അങ്ങേയറ്റം ഭീരുത്വമാണെന്ന് ജമ്മു കശ്മീർ ലെഫ്റ്റനന്‍റ് ഗവർണർ മനോജ് സിൻഹ അപലപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.