ത്രിപുരയിൽ ബി.ജെ.പി നേതാവിനെ അജ്​ഞാതൻ വെടി വെച്ചു കൊന്നു

അഗർത്തല: ത്രിപുരയിൽ ബി.ജെ.പി നേതാവ്​ അജ്​ഞാത​​​െൻറ വെടിയേറ്റ്​ മരിച്ചു. ബിശ്വജിത്​പാൽ (35) ആണ്​ മരിച്ചത്​. നെഞ്ചിനാണ്​ വെടിയേറ്റത്​. ശനിയാഴ്​ച അർദ്ധരാത്രിയോടെ ജോലി കഴിഞ്ഞ്​ വീട്ടിലേക്ക്​ പോകുംവഴി അഗർത്തലയിലെ ബദർഘട്ടിൽ വെച്ചാണ്​ സംഭവം. 

വീടിന്​ 200 മീറ്റർ അകലെ വെച്ചാണ്​ ബിശ്വജിത്തിന്​ വെടിയേറ്റത്​. സംഭവത്തിൽ അറസ്​റ്റുകളൊന്നും ഉണ്ടായിട്ടില്ല. ഭൂമി തർക്കമാ​ണ്​ കൊലക്കു കാരണമെന്നാണ്​ പൊലീസ്​ സംശയിക്കുന്നത്​.

Tags:    
News Summary - BJP leader shot dead by unknown gunmen in Tripura-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.