ന്യൂഡൽഹി: തൂക്കുപാലം ദുരന്തം നടന്ന മോർബിയിൽ ആദ്യഘട്ട ഫലസൂചനകൾ വരുമ്പോൾ ബി.ജെ.പി മുന്നിൽ. കാന്തിലാൽ അമൃതിയയാണ് മുന്നേറുന്നത്. തൂക്കുപാലം ദുരന്തത്തെ തുടർന്ന് എം.എൽ.എ ബ്രിജേഷ് മെർജയെ മാറ്റി മുൻ എം.എൽ.എ കാന്തിലാലിനെ ബി.ജെ.പി സ്ഥാനാർഥിയാക്കുകയായിരുന്നു.
ജയന്തിലാൽ ജെർജാബി പട്ടേലാണ് മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി. പങ്കജ് റാൻസാരിയയാണ് ആം ആദ്മി പാർട്ടി സ്ഥാനാർഥി. അതേസമയം ബി.ജെ.പി ഗുജറാത്തിൽ മികച്ച മുന്നേറ്റമാണ് കാഴ്ചവെക്കുന്നത്. 140ലേറെ സീറ്റുകളിലാണ് ബി.ജെ.പി മുന്നേറുന്നത്. കോൺഗ്രസ് 20ലേറെ സീറ്റുകളിലാണ് മുന്നേറ്റം. എ.എ.പി എട്ട് സീറ്റുകളിലും ലീഡ് ചെയ്യുന്നു.
ഗുജറാത്തിൽ മോർബിയിൽ തൂക്കുപാലം തകർന്നുണ്ടായ ദുരന്തിൽ 130ലേറെ പേർ മരിച്ചിരുന്നു. പാലം പുനർ നിർമ്മിച്ചതിൽ വ്യാപക അഴിമതിിയുണ്ടെന്ന ആരോപണം ഉയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.