ന്യൂഡൽഹി: ഗൂഢാലോചന നടത്തി പിന്നാമ്പുറത്തുകൂടി മഹാരാഷ്ട്ര പിടിക്കാനുള്ള ശിവസേ ന, എൻ.സി.പി, കോൺഗ്രസ് സഖ്യത്തിെൻറ നീക്കം ബി.ജെ.പി തടയുകയാണ് ചെയ്തതെന്ന് നിയമമ ന്ത്രി രവിശങ്കർ പ്രസാദ്. ബി.ജെ.പിക്ക് വ്യക്തമായും അനുകൂലമായ ജനവിധി അവിശുദ്ധ കൂട്ടുകെട്ടിലൂടെ തകർക്കാനാണ് പുതിയ സഖ്യം ശ്രമിച്ചത്. അത് തടയപ്പെടണമെന്ന് ചിന്തിക്കുന്ന വലിയൊരു വിഭാഗമുണ്ട്.
ജനവിധി അംഗീകരിച്ച് സർക്കാർ ഉണ്ടാക്കുകയാണ് വേണ്ടത്. പുതിയ സഖ്യം അവകാശവാദമൊന്നും ഗവർണർക്കു മുമ്പാകെ ഉന്നയിച്ചിരുന്നില്ല. ശിവസേന വ്യക്തിപരമായ നേട്ടങ്ങൾക്കാണ് മൂല്യങ്ങൾ ഉപേക്ഷിക്കുന്നതെന്നും രവിശങ്കർ പ്രസാദ് കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.