ബി.ജെ.പി പ്രകടന പത്രിക: ഏക സിവിൽകോഡ് നടപ്പാക്കും, അന്താരാഷ്ട്ര രാമായണോത്സവം നടത്തും

ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള ഭാരതീയ ജനതാ പാർട്ടി (ബി.ജെ.പി)യുടെ പ്രകടന പത്രിക പുറത്തിറക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബി.ജെ.പി അധ്യക്ഷൻ ജെ.പി. നദ്ദ, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുടെ സാന്നിധ്യത്തിലാണ് പ്രകടന പത്രിക പുറത്തിറക്കിയത്. പ്രകടന പത്രിക സമ്പൂർണ രാഷ്്ട്ര വികസനത്തിനുള്ള രേഖയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നടപ്പാക്കുന്ന കാര്യങ്ങളേ പ്രകടനപത്രികയിൽ പറയാറുള്ളൂവെന്ന് മോദി അവകാശപ്പെട്ടു. മോദി കി ഗ്യാരണ്ടി എന്ന പേരിലാണ് പ്രകടനപത്രിക.

70 വയസുകഴിഞ്ഞാൽ അഞ്ചുലക്ഷം വരെ സൗജന്യ ചികിത്സ. ഏക സിവിൽകോഡ് നടപ്പിലാക്കും. അന്താരാഷ്ട്ര രാമായണോത്സവം നടത്തും. കൂടുതൽ വന്ദേഭാരത് ട്രെയിനുകൾ ഓടിക്കുമെന്ന് പ്രഖ്യാപനം. നടപ്പാക്കുന്ന കാര്യങ്ങളെ പ്രകടനപത്രികയിൽ പറയാറുള്ളൂവെന്ന് മോദി. ദരിദ്ര വിഭാഗങ്ങൾക്ക് മൂന്ന് കോടി വീട് കൂടി നിർമ്മിച്ച് നൽകും. 6Gസാ​ങ്കേതിക പ്രഖ്യാപനവും പ്രകടനപത്രികയിൽ. മുദ്രലോൺ 10ലക്ഷത്തിൽ നിന്നും 20 ലക്ഷമാക്കും. വനിത സം​വരണം നടപ്പാക്കും. വടക്ക് - തെക്ക് ബുള്ളറ്റ് ട്രെയിൻ റൂട്ടിൻ്റെ സാധ്യത പഠനം നടത്തും. പുതിയ ക്രിമിനൽ നിയമം, പെട്രോളിയം ഉൽപ്പന്നങ്ങളുടെ നികുതി കുറക്കും.

70 വയസിന് മുകളിലുള്ള എല്ലാവരെയും ആയുഷ്മാൻ ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തും. വാതക പൈപ്പ് ലൈൻ എല്ലാ വീടുകളിലും എത്തിക്കും. വൈദ്യുതി ബിൽ പൂജ്യമാക്കും. പുരപ്പുറ സോളാർ പദ്ധതി വ്യാപകമാക്കും. പ്രധാനമന്ത്രി ആവാസ് യോജന വഴി മൂന്ന് കോടി വീടുകൾ നിർമ്മിക്കും. ട്രാൻസ്ജെൻഡറുകളെ ആയുഷ്മാൻ ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തും. ഭിന്നശേഷിക്കാര്‍ക്ക് പി.എം. ആവാസ് യോജന വഴി വീടുകൾ നൽകും. അഴിമതിക്കാ​ർക്കെതിരെ കർശന നടപടി. സൗജന്യറേഷൻ അടുത്ത അഞ്ച് വർഷവും തുടരും. ഇങ്ങനെ പോകുന്ന ​പ്രഖ്യാപനങ്ങൾ സാധാരണക്കാരുടെ വോട്ട് നോട്ടമിട്ടാണ് പ്രകടന പത്രികയെന്ന് വിമർശനമുണ്ട്.

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗി​െൻറ നേതൃത്വത്തിലുള്ള 27 അംഗ സമിതിയാണ് തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോ രൂപവൽകരിച്ചത്. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ കോർഡിനേറ്ററായും കേന്ദ്രമന്ത്രി പിയൂഷ് ഗോയലിനെ കോ-ഓർഡിനേറ്ററായും പ്രവർത്തിച്ചു. പ്രകടനപത്രികക്കായി ഒരുക്കുന്നതിനായി 1.5 ദശലക്ഷത്തിലധികം ശുപാർശകൾ ശേഖരിച്ചതായി ബി.ജെ.പി പറയുന്നു. 

Tags:    
News Summary - BJP Manifesto 2024 Live Updates: ‘One Nation One Election, law against paper leaks, bid for Olympics 2036’, promises BJP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.