മുംബൈ: മഹാരാഷ്ട്രയിൽ കോവിഡ് മരണവും രോഗബാധിതരുടെ എണ്ണവും ഉയർന്നുകൊണ്ടിരിക്കെ ലോക്ക്ഡൗൺ മാനദണ്ഡങ്ങൾ ലംഘിച്ച് വാർധ ജില്ലയിലെ ബി.െജ.പി എം.എൽ.എയുടെ പിറന്നാൾ ആഘോഷം. പിറന്നാൾ ദിനത്തിൽ പ്രദേശവാസികൾക്കായി നടത്തിയ റ േഷൻ വിതരണത്തിന് എം.എൽ.എയുടെ വസതിക്ക് മുന്നിൽ ആളുകൾ തടിച്ചുകൂടുകയായിരുന്നു.
വർധയിലെ ആർവി എം.എൽ.എ ദാദാറാവു കീച്ചെയാണ് പിറന്നാളിന് സ്വന്തം വസതിയിൽ റേഷൻ വിതരണം നടത്തിയത്. ഞായറാഴ്ച രാവിലെയാണ് സംഭവം. പിറന്നാളാഘോഷത്തിെൻറ ഭാഗമായി അരിയും ഗോതമ്പും നൽകുമെന്ന് എം.എൽ.എ അറിയിക്കുകയായിരുന്നു. തുടർന്ന് സാമൂഹിക അകലം പാലിക്കൽ മറന്ന് നൂറുകണക്കിനാളുകൾ ദാദാറാവുവിെൻറ വസതിക്ക് മുന്നിൽ തടിച്ചുകൂടി. പൊലീസ് എത്തിയാണ് ആളുകളെ പിരിച്ചുവിട്ടത്.
ദാദാറാവുവിെൻറ വസതിക്ക് മുന്നിലുള്ള ജനക്കൂട്ടത്തിെൻറ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ പ്രദേശത്തെ 21 ദരിദ്രകുടുംബങ്ങൾക്കാണ് താൻ ഭക്ഷ്യധാന്യങ്ങൾ നൽകാമെന്ന് പറഞ്ഞതെന്ന് ദാദാറാവു പ്രതികരിച്ചു. കൂടുതൽ ആളുകളെ തെൻറ വീടിന് മുന്നിലേക്ക് വിളിച്ചുകൂട്ടിയത് പ്രതിപക്ഷത്തിെൻറ ഗൂഢാലോചനയാണ്. താൻ ക്ഷേത്രദർശനത്തിന് പോയശേഷമാണ് കൂടുതൽ പേർ വീടിന് മുന്നിലെത്തിയതെന്നും തന്നെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണെന്നും കീച്ചെ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.