വിദ്വേഷ പ്രസ്താവന; പ്രജ്ഞ സിങ് ഠാക്കൂറിനെതിരെ കേസെടുത്തു

വിദ്വേഷ പ്രസ്താവന; പ്രജ്ഞ സിങ് ഠാക്കൂറിനെതിരെ കേസെടുത്തു

ന്യൂഡൽഹി:കർണാടകയിലെ ശിവമോഗയിൽ വിദ്വേഷ പ്രസംഗം നടത്തിയ ബി.ജെ.പി എം.പി പ്രജ്ഞ സിങ് ഠാക്കൂറിനെതിരെ പൊലീസ് കേസെടുത്തു. ഹിന്ദു ജാഗരണ വേദികെയുടെ ദക്ഷിണമേഖലാ വാർഷിക കൺവെൻഷനിൽ സംസാരിക്കവെ മറ്റ് മതവിശ്വാസികൾക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തി എന്നാണ് ഠാക്കൂറിനെതിരായ പരാതി.

മുസ്‍ലിംകളുടെ ആക്രമണത്തിൽ നിന്ന് സംരക്ഷണത്തിനായി ഹിന്ദു സമുദായക്കാർ അവരുടെ വീടുകളിൽ മൂർച്ചയുള്ള ആയുധങ്ങൾ സൂക്ഷിക്കണമെന്ന് അവർ ആഹ്വാനം ചെയ്തിരുന്നു. കുറഞ്ഞത് പച്ചക്കറി മുറിക്കാനുപയോഗിക്കുന്ന കത്തിയെങ്കിലും വീട്ടിൽ സൂക്ഷിക്കണമെന്നായിരുന്നു എം.പിയുടെ ഉപദേശം.

നിങ്ങൾ എത്തരത്തിലുള്ള സാഹചര്യമാണ് നേരിടേണ്ടി വരിക എന്ന് പറയാനാകില്ല. എല്ലാവർക്കും സ്വയം സംരക്ഷിക്കാൻ അവകാശമുണ്ട്. ആരെങ്കിലും നിങ്ങളുടെ വീടുകളിൽ അതിക്രമിച്ച് കയറി ആക്രമിക്കാൻ തുനിഞ്ഞാൽ പ്രതിരോധിക്കേണ്ടത് ആവശ്യമാണ്. ഹിന്ദുക്കൾക്കു നേരെയുണ്ടാകുന്ന ആക്രമണങ്ങളെ പ്രതിരോധിക്കാൻ അവർക്ക് അവകാശമുണ്ടെന്നും ബി.ജെ.പി നേതാവ് വ്യക്തമാക്കി.

ലവ് ജിഹാദിനെയും പ്രജ്ഞ സിങ് വിമർശിച്ചു. ​''അവർ ലൗവ് ജിഹാദ് എന്ന പരമ്പരാഗത സ​മ്പ്രദായം പിന്തുടരുന്നവരാണ്. ഒന്നും ചെയ്യാനില്ലെങ്കിൽ അവർ ലൗവ് ജിഹാദിന് ഇറങ്ങിപ്പുറപ്പെടും. പ്രണയം ആവശ്യമാണെങ്കിൽ പോലും ലൗവ് ജിഹാദ് ആണ് അവർക്ക് പ്രിയം. നമ്മൾ ഹിന്ദുക്കൾ വളരെ സ്നേഹമുള്ളവരാണ്. ​ദൈവത്തെ സ്നേഹിക്കുന്നവരാണ്. ഒരു സന്യാസി അദ്ദേഹത്തിന്റെ ദൈവത്തെയാണ് പ്രണയിക്കുന്നത്.''-പ്രഗ്യസിങ് പറഞ്ഞു.

Tags:    
News Summary - BJP MP Pragya Thakur Named In Police Case For "Hindus, Keep Knives" Speech

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.