ന്യൂഡൽഹി: ബി.ജെ.പി ദേശീയ ഉപാധ്യക്ഷനും രാജ്യസഭ എം.പിയുമായ വിനയ് സഹസ്രബുദ്ധക്ക് കോവിഡ് പോസിറ്റീസ്. കഴിഞ്ഞ വെള്ളിയാഴ്ച നടത്തിയ കോവിഡ് പരിശോധനയിൽ സഹസ്രബുദ്ധക്ക് നെഗറ്റീവ് ആയിരുന്നു. ട്വീറ്റിലൂടെ എം.പി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
"പാർലമെന്‍റ് സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി കഴിഞ്ഞ വെള്ളിയാഴ്ച പരിശോധന നടത്തിയപ്പോൾ കോവിഡ് നെഗറ്റീവ് ആയിരുന്നു. എന്നാൽ, കഴിഞ്ഞ രാത്രി തലവേദനയും ചെറിയ പനിയും അനുഭവപ്പെട്ടു. തുടർന്ന് പരിശോധന നടത്തിയപ്പോഴാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്." -സഹസ്രബുദ്ധ ട്വീറ്റ് ചെയ്തു.
കോവിഡ് മാനദണ്ഡം കർശനമായി പാലിക്കാൻ ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്. താനുമായി ഇടപഴകിയവർ പരിശോധനക്ക് വിധേയമാകണമെന്നും സഹസ്രബുദ്ധ അഭ്യർഥിച്ചു.
പാർലമെന്‍റ് സമ്മേളനം തുടങ്ങുന്നതിന് മുന്നോടിയായി നടത്തിയ കോവിഡ് പരിശോധനയിൽ ബി.ജെ.പി നേതാക്കളായ മീനാക്ഷി ലേഖി, അനന്ത് കുമാർ ഹെഡ്ഗെ, പർവേശ് സിങ് വർമ അടക്കം 17 എം.പിമാർക്ക് രോഗം കണ്ടെത്തിയിരുന്നു. സെപ്റ്റംബർ 14ന് ആരംഭിച്ച പാർലമെന്‍റ് സമ്മേളനം ഒക്ടോബർ ഒന്നിന് അവസാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.