നഖ്​വിക്ക്​ ലോക്സഭയിലും സീറ്റില്ല; മ​ന്ത്രി​സ​ഭ​യി​ൽ നി​ന്ന് പു​റ​ത്തേ​ക്ക്​

ന്യൂ​ഡ​ൽ​ഹി: ബി.​ജെ.​പി​യു​ടെ മു​സ്​​ലിം മു​ഖ​മാ​യ കേ​ന്ദ്ര ന്യൂ​ന​പ​ക്ഷ​കാ​ര്യ മ​ന്ത്രി മു​ഖ്​​താ​ർ അ​ബ്ബാ​സ്​ ന​ഖ്​​വി​ക്ക്​ മ​ന്ത്രി​സ​ഭ​യി​ൽ നി​ന്നും പു​റ​ത്തേ​ക്ക്​ വ​ഴി​തെ​ളി​യു​ന്നു.

ലോ​ക്സ​ഭ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലും ന​ഖ്​​വി​യു​ടെ പേ​ര്​ ബി.​ജെ.​പി പ​രി​ഗ​ണി​ച്ചി​ല്ല. ഝാ​ർ​ഖ​ണ്ഡി​ൽ നി​ന്നും രാ​ജ്യ​സ​ഭ​യി​ലേ​ക്ക്​ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ന​ഖ്​​വി​യു​ടെ കാ​ലാ​വ​ധി ജൂ​ലൈ ഏ​ഴി​ന്​ അ​വ​സാ​നി​ക്കും. പാ​ർ​ല​മെ​ന്‍റ്​ അം​ഗ​മ​ല്ലെ​ങ്കി​ലും ആ​റു​ മാ​സം​കൂ​ടി മ​ന്ത്രി​സ​ഭ​യി​ൽ തു​ട​രാ​നാ​കും.

ജൂ​ൺ 10ന്​ ​തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ക്കു​ന്ന രാ​ജ്യ​സ​ഭ സീ​റ്റു​ക​ളി​ലേ​ക്ക്​ ന​ഖ്​​വി​യു​ടെ പേ​ര്​ പ​രി​ഗ​ണി​ക്കാ​തെ വ​ന്ന​തോ​ടെ ജൂ​ൺ 23ന്​ ​ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ക്കു​ന്ന ഉ​ത്ത​ര്‍പ്ര​ദേ​ശി​ലെ റാം​പു​ര്‍ മ​ണ്ഡ​ല​ത്തി​ല്‍ അ​ദ്ദേ​ഹ​ത്തെ സ്ഥാ​നാ​ർ​ഥി​യാ​ക്കി​യേ​ക്കു​മെ​ന്നാ​യി​രു​ന്നു റി​​പ്പോ​ർ​ട്ട്. മു​സ്​​ലിം ഭൂ​രി​പ​ക്ഷ​മു​ള്ള റാം​പു​ർ മ​ണ്ഡ​ല​ത്തി​ൽ സ​മാ​ജ്​​വാ​ദി പാ​ർ​ട്ടി മു​തി​ർ​ന്ന നേ​താ​വ്​ അ​അ്​​സം​ഖാ​ൻ രാ​ജി​​വെ​ച്ച​തി​നെ തു​ട​ർ​ന്നാ​ണ്​ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്​ അ​വ​സ​ര​മൊ​രു​ങ്ങി​യ​ത്. എ​ന്നാ​ൽ, റാം​പു​ർ മ​ണ്ഡ​ല​ത്തി​ലേ​ക്ക്​ ഘ​ന​ശ്യാം ലോ​ധി​യെ സ്ഥാ​നാ​ര്‍ഥി​യാ​യി ബി.​ജെ.​പി ശ​നി​യാ​ഴ്ച പ്ര​ഖ്യാ​പി​ച്ചു.

മു​ൻ യു.​പി മു​ഖ്യ​മ​ന്ത്രി​യും സ​മാ​ജ്​​വാ​ദി പാ​ർ​ട്ടി നേ​താ​വു​മാ​യ അ​ഖി​ലേ​ഷ്​ യാ​ദ​വ്​ രാ​ജി​വെ​ച്ച​തി​നെ തു​ട​ർ​ന്ന്​ ഒ​ഴി​വു​വ​ന്ന അ​അ്സം​ഗ​ഡി​ൽ ബോ​ജ്​​പു​രി ന​ട​ൻ ദി​നേ​ഷ്​ ലാ​ല യാ​ദ​വി​നെ​യാ​ണ്​ ബി.​ജെ.​പി നി​ർ​ത്തി​യി​ട്ടു​ള്ള​ത്. ​

ന​ഖ്​​വി​ക്ക്​ പു​റ​മെ മു​സ്​​ലിം മു​ഖ​മാ​യ എം.​ജെ. അ​ക്​​ബ​ർ, സ​യ്യി​ദ്​ സ​ഫ​ർ ഇ​സ്​​ലാം എ​ന്നി​വ​രു​ടെ രാ​ജ്യ​സ​ഭ കാ​ലാ​വ​ധി ജൂ​ൺ 29നും ​ജൂ​ലൈ നാ​ലി​നു​മാ​യി അ​വ​സാ​നി​ക്കും. ഇ​തോ​ടെ പാ​ർ​ല​​മെ​ന്‍റി​ന്‍റെ ഇ​രു​സ​ഭ​ക​ളി​ലും ബി.​​ജെ.​പി​ക്ക്​ മു​സ്​​ലിം എം.​പി​മാ​ർ ആ​രു​മു​ണ്ടാ​വി​ല്ല.

Tags:    
News Summary - BJP names candidates for Lok Sabha & UP by-polls, leaves Mukhtar Abbas Naqvi empty-handed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.