മമതക്കെതിരെ പ്രകോപന പരാമർശവുമായി ബി.ജെ.പി ദേശീയ ഉപാധ്യക്ഷൻ

കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ ബി.ജെ.പി ദേശീയ ഉപാധ്യക്ഷൻ ദിലീപ് ഘോഷിനെതിരെ തൃണമൂൽ കോൺഗ്രസ് രംഗത്ത്. വിഷയത്തിൽ ദിലീപ് ഘോഷിനെ അറസ്റ്റുചെയ്യണമെന്ന് തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം 'ഇന്ത്യ ടുഡെ ഈസ്റ്റ് കോൺക്ലേവി'ലാണ് ഘോഷ് തൃണമൂലിനെയും മമതയെയും പരിഹസിച്ച് സംസാരിച്ചത്. 'മമത ബംഗാളിന്റെ പുത്രിയാണെന്ന് അവകാശപ്പെടുന്നു. ശരി. പിന്നീട് അവർ ഗോവക്ക് പോയി താൻ ഗോവയുടെ പുത്രിയാണെന്നും പറയുന്നു. ഇവരുടെ മാതാപിതാക്കൾക്ക് മേൽവിലാസമില്ലേ. എന്തും പറയാം എന്നാണോ?' എന്നാണ് ഘോഷ് ചോദിച്ചത്.

ഈ വിടുവായത്തം അവസാനിപ്പിക്കണമെന്നും ഘോഷിനെ അറസ്റ്റ് ചെയ്യണമെന്നുമാണ് മമതയുടെ മരുമകനും എം.പിയുമായ അഭിഷേക് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് 'ട്വിറ്ററി'ൽ ആവശ്യപ്പെട്ടത്. തൃണമൂൽ എം.പി കകോലി ഘോഷ് ദസ്തിദാറും വിവാദ അഭിപ്രായ പ്രകടനത്തിനെതിരെ രംഗത്തെത്തി. ഇത് സ്ത്രീവിരുദ്ധമാണെന്നും നടപടി വേണമെന്നും അവർ പറഞ്ഞു. മോശം പ്രസ്താവനയിൽ പ്രതിഷേധിച്ച് താൻ കറുത്ത ബാഡ്ജ് ധരിക്കുകയാണെന്ന് അവർ അറിയിച്ചു.

Tags:    
News Summary - BJP National Vice President with provocative remarks against Mamata

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.