ന്യൂഡൽഹി: പുതിയ കുപ്പിയിൽ പഴയ വീഞ്ഞ്. ബി.ജെ.പിയുടെ പ്രകടനപത്രികയിൽ പറയുന്ന സുപ്ര ധാന വാഗ്ദാനങ്ങളെല്ലാം അഞ്ചു വർഷം മുമ്പത്തെ അജണ്ടകൾ തന്നെ. കശ്മീരിന് പ്രത്യേക പ ദവി നൽകുന്ന 370ാം ഭരണഘടന വകുപ്പ് എടുത്തുകളയുമെന്ന വാഗ്ദാനം 1984 മുതൽ ബി.ജെ.പിയുടെ പ ്രകടനപത്രികയിലുണ്ട്. ഏക സിവിൽകോഡും രാമക്ഷേത്രവും എല്ലാ പത്രികയുടെയും ഭാഗം. ഹിന് ദുത്വത്തിെൻറ ഇനിയും നടപ്പാക്കാൻ കഴിയാത്ത ഇത്തരം വിവാദ അജണ്ടകൾ ദേശീയതയുടെ അകമ് പടിയോടെ വീണ്ടും ആവർത്തിക്കുന്നതാണ്, സാധാരണക്കാരന് ആവേശം നൽകുന്ന ഇനങ്ങളൊന്ന ുമല്ല, അഞ്ചു വർഷ ഭരണത്തിനു ശേഷമുള്ള പത്രികയെ ശ്രദ്ധേയമാക്കുന്നത്.
എങ്കിലും, മുഖ ഭാവം മാറിയിട്ടുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇറക്കിയ പ്രകടന പത്രികയുടെ കവറിലും ഉൾ ച്ചിത്രങ്ങളിലും നിരവധി പാർട്ടി നേതാക്കളെ കാണാമായിരുന്നു. ഇക്കുറി കവറിൽ ഒരേയൊരാ ൾ മാത്രം-നരേന്ദ്രമോദി. ബി.ജെ.പിയുടെ പ്രകടന പത്രിക മൊത്തം പരതിയാൽ മൂന്നു പേരുടെ ചിത ്രം മാത്രം. പ്രധാനമന്ത്രി നരേന്ദ്രമോദി, പാർട്ടി അധ്യക്ഷൻ അമിത്ഷാ എന്നിവർക്കു പുറമ െ ആഭ്യന്തര മന്ത്രി രാജ്നാഥ്സിങ്ങിന് പത്രിക തയാറാക്കുന്ന സമിതിയുടെ അധ്യക്ഷൻ എന്ന നിലയിലാണ് ഒരു കുറിപ്പെഴുതാനും ചിത്രം ചേർക്കാനും അവസരം കിട്ടിയത്. ബി.ജെ.പിക്കു സംഭവിച്ച പരിണാമത്തിെൻറ കഥയാണത്.
അതു പാർട്ടിക്കാര്യം. ജനങ്ങളെ സംബന്ധിച്ച് എന്തുണ്ട്? വാഗ്ദാനങ്ങളുടെ പെരുമഴ സൃഷ്ടിച്ചാണ് മോദി അഞ്ചു വർഷം മുമ്പ് കടന്നു വന്നത്. വിലക്കയറ്റം, അഴിമതി തുടങ്ങി ജനകീയ സങ്കടങ്ങളിലായിരുന്നു ബി.ജെ.പിയുടെ കഴിഞ്ഞ പ്രകടന പത്രികയുടെ തുടക്കം. അഞ്ചു വർഷത്തെ ഭരണം പിന്നിട്ടപ്പോൾ വാഗ്ദാനങ്ങൾ പൊള്ളയായി നിൽക്കുന്നുവെന്നാണ് പ്രതിപക്ഷം നിരന്തരം ചൂണ്ടിക്കാട്ടുന്നത്.
സങ്കൽപ പത്രം
നരേന്ദ്രമോദി മാത്രം കവർ ചിത്രമായ ‘സങ്കൽപ പത്ര’ എന്ന പ്രകടനപത്രികയിൽ ബി.ജെ.പി പ്രധാന പ്രമേയമായി തുടങ്ങിവെക്കുന്നത് ദേശീയത, ഭീകരത, ദേശസുരക്ഷ എന്നിവയാണ്. സൈനിക ക്ഷേമം, പൊലീസ് നവീകരണം, നുഴഞ്ഞുകയറ്റ പ്രശ്നം, അതിർത്തി സുരക്ഷ, ജമ്മു-കശ്മീർ തുടങ്ങിയ തലക്കെട്ടുകൾ പിന്നിട്ടാണ് വായനക്കാരൻ ഏറ്റവും സങ്കീർണമായ കാർഷിക മേഖലയിലേക്ക് കടക്കേണ്ടത്. കർഷകെൻറ വരുമാനം ഇരട്ടിപ്പിക്കുമെന്ന പല്ലവി വീണ്ടും ആവർത്തിക്കുന്ന പ്രകടന പത്രിക, തൊഴിലവസരങ്ങളെക്കുറിച്ച് യുവാക്കൾക്ക് വലിയ അഭിലാഷങ്ങൾക്കൊന്നും വകനൽകുന്നില്ല.
ചൈനയെ പിന്തള്ളി ഇന്ത്യയെ 2030 ആകുേമ്പാൾ സമ്പദ്വ്യവസ്ഥയിൽ മൂന്നാമതാക്കുമെന്ന വലിയ വാഗ്ദാനമുണ്ട്. സ്വാതന്ത്ര്യം നൂറ്റാണ്ട് പിന്നിടുന്ന 2047ൽ എത്തുേമ്പാൾ ഇന്ത്യ എങ്ങനെയാകണമെന്ന സ്വപ്നം പങ്കുവെക്കുന്നുണ്ട്.
ദാരിദ്ര്യത്തിെൻറ പടുകുഴിക്ക് ആഴം എത്ര കുറക്കാൻ കഴിയുമെന്നതിന് ഉത്തരം, ദാരിദ്ര്യത്തിെൻറ തോത് ഒറ്റയക്കത്തിലേക്ക് ചുരുക്കുമെന്നാണ്. ഗാന്ധിജിയുടെ ഗ്രാമസ്വരാജിനെ പിൻപറ്റി മൂന്നു വർഷങ്ങൾ കൊണ്ട് വലിയകാര്യങ്ങൾ ചെയ്യുമെന്ന് പറയുന്നുണ്ട്.
എന്നാൽ, ഉൗർജമില്ലാത്ത പ്രകടന പത്രികയാണ് ഇക്കുറി ബി.ജെ.പിക്ക് മുന്നോട്ടു വെക്കാൻ കഴിഞ്ഞത്. പാർട്ടി അജണ്ടകൾ നിൽക്കെട്ട, അഞ്ചു വർഷം ഭരണത്തിലിരുന്ന് തെരഞ്ഞെടുപ്പിനെ നേരിടുേമ്പാൾ വ്യക്തമായ ദിശാബോധം കാണാനില്ല. പഴയ വാഗ്ദാനങ്ങൾ പൊള്ളയായെന്ന ചർച്ച നിലനിൽക്കേ, കൂടുതൽ വാഗ്ദാനങ്ങളുടെ പെരുമഴ പെയ്യിക്കാൻ കഴിയാത്ത ചുറ്റുപാടുമുണ്ട്.
വ്യാപാരികൾക്ക് പെൻഷൻ നൽകുമെന്ന വാഗ്ദാനം 2009ലെ പ്രകടന പത്രികയിലും ഉണ്ടായിരുന്നു. രണ്ടു കോടി തൊഴിൽ ഒരോ വർഷവുമെന്നായിരുന്നു കഴിഞ്ഞ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്ന്. കഴിഞ്ഞ സാമ്പത്തിക വർഷം തൊഴിലില്ലായ്മ നാലര പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയർന്ന തോതിലെത്തിയെന്നാണ് ഒൗദ്യോഗിക കണക്കുകൾ.
25 ലക്ഷം കോടി രൂപ ഗ്രാമീണ സമ്പദ്വ്യവസ്ഥയിൽ നിക്ഷേപിക്കുമെന്ന് വാഗ്ദാനം ചെയ്യുന്ന പത്രിക, ഇൗപണം എവിടെനിന്നു വരുന്നു, എങ്ങനെയൊക്കെ ചെലവാക്കാൻ പോകുന്നു എന്നതിനെക്കുറിച്ച് ഒന്നും പറയുന്നില്ല. കള്ളപ്പണം പുറത്തു കൊണ്ടുവരുമെന്ന് പറഞ്ഞു നടന്ന ബി.ജെ.പിക്ക് പുതിയ പ്രകടനപത്രികയിൽ അതേക്കുറിച്ച് ഒന്നും പറയാനില്ല.
2022ൽ കർഷകർക്ക് ഇരട്ടി വരുമാനം
●ലക്ഷം രൂപ പലിശരഹിത വായ്പ
●ഗ്രാമസ്വരാജിനായി മൂന്നു വർഷത്തെ പ്രയത്നം
●75ാം സ്വാതന്ത്ര്യ വാർഷികത്തിൽ പാർപ്പിടം, കുടിവെള്ളം, റോഡ്, ഭാരത് നെറ്റ്
●സ്വാതന്ത്ര്യത്തിെൻറ പ്ലാറ്റിനം ജൂബിലിക്ക് ഇന്ത്യയെ ശക്തിപ്പെടുത്താൻ 75 പദ്ധതികൾ
●ചൈനയെ പിന്തള്ളി 2030ൽ ഇന്ത്യയെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയാക്കും
●നികുതി നിരക്ക് താഴ്ത്തും; ജി.എസ്.ടി ലളിതമാക്കും
●ഒറ്റ തെരഞ്ഞെടുപ്പ്; പൊതു വോട്ടർപ്പട്ടിക
●കൂടുതൽ തൊഴിലവസരങ്ങൾക്കായി 22 മേഖലകൾക്ക് പിന്തുണ
●അഞ്ചു വർഷംകൊണ്ട് അടിസ്ഥാന സൗകര്യത്തിന് 100 ലക്ഷം കോടി നിക്ഷേപം
●ഇന്ത്യയെ ആഗോള നിർമാണ കേന്ദ്രമാക്കും
●ഒാരോ ഗ്രാമത്തിലും ഖരമാലിന്യ നിർമാർജന സംവിധാനം
●2024ൽ 60,000 കിലോമീറ്റർ ദേശീയ പാതകൂടി
●അഞ്ചു വർഷത്തിനകം ഡോക്ടർമാരുടെ എണ്ണം ഇരട്ടിയാക്കും
●ഉന്നത വിദ്യാഭ്യാസത്തിന് 50 ശതമാനം സീറ്റ് വർധന
●പടക്കോപ്പുകൾ വാങ്ങുന്നത് വേഗത്തിലാക്കും
●അഴിമതി തടഞ്ഞ് കാര്യക്ഷമമായ ഭരണം; മെച്ചപ്പെട്ട കേന്ദ്ര-സംസ്ഥാന ബന്ധം
●നിയമനിർമാണ സഭകളിൽ 33 ശതമാനം വനിതാ പ്രാതിനിധ്യത്തിന് ഭരണഘടന ഭേദഗതി
●ചെറുകിട കച്ചവടക്കാർക്ക് പെൻഷൻ
●പൊതുസേവനം പൗരെൻറ അവകാശമാക്കും
●മുത്തലാഖ് നിയമം നടപ്പാക്കും
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.