ബംഗളൂരു: പ്രമുഖ ചരിത്രകാരൻ രാമചന്ദ്ര ഗുഹക്ക് ബി.ജെ.പിയുടെ വക്കീൽ നോട്ടീസ്. മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിെൻറ ഘാതകർ സംഘ്പരിവാറുകാരാവാമെന്ന ഗുഹയുടെ പരാമർശത്തിനെതിരെയാണ് ബി.ജെ.പിയുടെ കർണാടക യൂനിറ്റ് തിങ്കളാഴ്ച വക്കീൽ നോട്ടീസ് അയച്ചത്. മൂന്നു ദിവസത്തിനകം പ്രസ്താവന പിൻവലിച്ച് നിരുപാധികം മാപ്പുപറയണമെന്നും നോട്ടീസിലുണ്ട്.
മാപ്പുപറഞ്ഞില്ലെങ്കിൽ രാമചന്ദ്ര ഗുഹക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കോടതിയെ സമീപിക്കുമെന്നും ബി.ജെ.പി കർണാടക വക്താവ് അശ്വന്ത് നാരായണ പറഞ്ഞു. ഇത്തരത്തിൽ പരാമർശം നടത്തുന്നവരെ നിരീക്ഷിക്കുന്നുണ്ടെന്നും അവർക്കും വക്കീൽ നോട്ടീസയക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഗോവിന്ദ് പൻസാരെ, നരേന്ദ്ര ദാഭോൽകർ, കൽബുർഗി എന്നിവരെ കൊലപ്പെടുത്തിയ സംഘ്പരിവാറിൽനിന്നുതന്നെയാകാം ഗൗരിയുടെ ഘാതകരെന്നുമുള്ള ഗുഹയുടെ പരാമർശത്തിനെതിരെയാണ് നോട്ടീസ്.
ഒരു പുസ്തകത്തിനും ലേഖനത്തിനുമുള്ള ഉത്തരം മറ്റൊരു പുസ്തകവും ലേഖനവുമാണെന്നാണ് അടൽ ബിഹാരി വാജ്പേയി പറഞ്ഞതെന്ന് രാമചന്ദ്ര ഗുഹ ട്വിറ്ററിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.