2014 ലോക്​സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി തന്നെ ഉപയോഗിച്ചുവെന്ന്​ അണ്ണഹസാരെ

അഹ്​മദ്​നഗർ: 2014 ലെ ലോക്​സഭാ തെരഞ്ഞെടുപ്പ്​ വിജയിക്കാൻ ബി.ജെ.പി തന്നെ ഉപയോഗിക്കുകയായിരുന്നെന്ന്​ അണ്ണാ ഹസാര െ. 2014ൽ ബി.ജെ.പി എന്നെ ഉപയോഗിച്ചു. ലോക്​പാലിനു ​േവണ്ടിയുള്ള ത​​​​െൻറ വ്യഗ്രത ബി.ജെ.പിയും ആം ആദ്​മി പാർട്ടിയും അധ ികാരത്തിലെത്തനൊയി ഉപയോഗിക്കുകയായിരുന്നു. എനിക്ക്​ ഇപ്പോൾ അ​വരോടുള്ള ബഹുമാനം നഷ്​ടപ്പെട്ടിരിക്കുന്നു - മഹാരാഷ്​ട്രയിലെ റലേഗൻ സിദ്ധിയിൽ ലോക്​പാലിനായി നടത്തുന്ന അനിശ്ചിത കാല നിരാഹാര സമരത്തിനിടെ സംസാരിക്കുകയായിരുന്നു അണ്ണ ഹസാരെ.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ ജനങ്ങളെ വഴിതെറ്റിക്കുകയാണ്​. രാജ്യത്തെ ഏകാധിപത്യത്തിലേക്ക്​ നയിക്കുകയാണ്​. കഴിഞ്ഞ നാലു വർഷമായി മഹാരാഷ്​ട്രയിലെ ബി.ജെ.പി സർക്കാറും നുണ മാത്രമാണ്​ പറയുന്നത്​. എത്ര കാലം നുണ പറഞ്ഞ്​ മുന്നോട്ടു പോകും. ജനങ്ങൾ അത്​ തിരിച്ചറിയും. എ​​​​െൻറ ആവശ്യങ്ങളിൽ 90 ശതമാനവും അംഗീകരിച്ചിട്ടുണ്ടെന്ന സംസ്​ഥാന സർക്കാറി​​​​െൻറ അവകാശ വാദവും തെറ്റാണ്​ - ഹസാരെ വ്യക്​തമാക്കി.

ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാളിന്​ വേണമെങ്കിൽ ഇൗ സമരത്തിൽ പങ്കുകൊള്ളാം. എന്നാൽ എന്നോടൊപ്പം വേദി പങ്കിടാൻ അനുവദിക്കില്ലെന്നും ഹസാരെ പറഞ്ഞു. ത​​​​െൻറ ആവശ്യങ്ങൾ നേടി​െയടുക്കും വരെ സമരം നടത്തുമെന്ന്​ പറഞ്ഞ ഹസാരെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ തനിക്ക്​ രാജ്യം നൽകിയ പദ്​മഭൂഷൻ തിരികെ നൽകുമെന്നും ഭീഷണിപ്പെടുത്തി.

Tags:    
News Summary - BJP Used Me In 2014, Says Anna Hazare - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.