ബാബരി​: ശിയാ ബോർഡി​െൻറ സത്യവാങ്​മൂലം സ്വാഗതം ചെയ്യുന്നു​െവന്ന്​ ബി.ജെ.പി

ന്യൂ​ഡ​ല്‍ഹി: ബാ​ബ​രി മ​സ്​​ജി​ദ്​ സ്​​ഥി​തി​ചെ​യ്​​ത ഭൂ​മി​യി​ൽ രാ​മ​ക്ഷേ​ത്രം നി​ർ​മി​ക്കാ​മെന്ന കാണിച്ച്​​ ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ശി​യാ വ​ഖ​ഫ്​ ബോ​ര്‍ഡ് സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്​മൂലം സ്വാഗതം ചെയ്യുന്നുവെന്ന്​ ബി.​െജ.പി. വിഷയം കോടതിയുടെ പരിഗണനയിൽ വരാൻ​ തുടങ്ങിയിട്ട്​ കാലമേറെയായി. ഇതിന്​ പരിഹാരം കാണുന്നതി​​​​​​​െൻറ തുടക്കമായാണ്​ ശിയാവഖഫ്​ ബേപാർഡി​​​​​െൻറ സത്യവാങ്​മൂലമെന്നും കേന്ദ്രമന്ത്രി സഞ്​ജീവ്​ ബാല്യൻ പറഞ്ഞു. 

തർക്കഭൂമിയിൽ രാമക്ഷേത്രം പണിയാ​െമന്നും ക​ർ​സേ​വ​ക​ർ പൊ​ളി​ച്ച പ​ള്ളി മ​റ്റൊ​രി​ട​ത്തേ​ക്ക്​ മാ​റ്റി​പ്പ​ണി​യുന്നതിന്​ ഒ​രു​ക്ക​മെന്നാണ്​​ ശി​യാ വ​ഖ​ഫ്​ ബോ​ര്‍ഡ് കഴിഞ്ഞ ദിവസം സു​പ്രീം​കോ​ട​തി​യിൽ സമർപ്പിച്ച സത്യവാങ്​മൂലത്തിൽ ഉള്ളത്​.  ജ​സ്​​റ്റി​സു​മാ​രാ​യ ദീ​പ​ക് മി​ശ്ര, അ​ശോ​ക് ഭൂ​ഷ​ൺ, എം. ​അ​ബ്​​ദു​ല്‍ ന​സീ​ര്‍ എ​ന്നി​വ​ര​ട​ങ്ങി​യ മൂ​ന്നം​ഗ ബെ​ഞ്ച് മു​മ്പാ​കെ ഉ​ത്ത​ർ​പ്ര​ദേ​ശ്​ സു​ന്നി വ​ഖ​ഫ്​ ബോ​ർ​ഡി​ന്​ അ​യോ​ധ്യ​​ക്കേ​സി​ൽ റോ​ളി​ല്ലെ​ന്ന അ​വ​കാ​ശ​വാ​ദ​വും ശി​യാ വ​ഖ​ഫ്​ ബോ​ർ​ഡ്​  ഉ​ന്ന​യി​ച്ചിരുന്നു. ശി​യാ വി​ഭാ​ഗ​ത്തി​ൽ നി​ന്നു​ള്ള കേ​ന്ദ്ര ന്യൂ​ന​പ​ക്ഷ​മ​ന്ത്രി മു​ഖ്​​താ​ർ അ​ബ്ബാ​സ്​ ന​ഖ്​​വി​യു​മാ​യി ഉ​റ്റ ബ​ന്ധ​ം പുലർത്തുന്നവരാണ്​ ശിയാ വഖഫ്​ ബോർഡ്​ അംഗങ്ങൾ.

പ​ള്ളി സ്​​ഥി​തി​ചെ​യ്​​ത ഭൂ​മി ശി​യാ സെ​ന്‍ട്ര​ല്‍ വ​ഖ​ഫ്​ ബോ​ര്‍ഡി​േ​ൻ​റ​താ​യ​തി​നാ​ല്‍ പ്ര​ശ്‌​ന​പ​രി​ഹാ​ര​ത്തി​ന് മു​ന്നി​ട്ടി​റ​ങ്ങാ​നു​ള്ള അ​വ​കാ​ശ​വും ബോ​ര്‍ഡി​നു​ണ്ടെ​ന്ന്​ ബോ​ർ​ഡ്​ വാ​ദി​ച്ചു. ബാ​ബ​രി മ​സ്ജി​ദ് നി​ല​നി​ന്ന സ്ഥ​ല​ത്തെ​ച്ചൊ​ല്ലി​യു​ള്ള ത​ര്‍ക്കം കോ​ട​തി​ക്കു പു​റ​ത്തു​െ​വ​ച്ച് പ​രി​ഹ​രി​ക്ക​ണം എ​ന്ന നി​ർ​ദേ​ശ​വും ബോ​ർ​ഡ്​ മു​ന്നോ​ട്ടു​​വെ​ച്ചു. ബാ​ബ​രി മ​സ്ജി​ദ് ഉ​ട​മ​സ്ഥാ​വ​കാ​ശ കേ​സ് കോ​ട​തി തീ​ർ​പ്പാ​ക്ക​ണ​മെ​ന്ന, കേ​സി​ലെ പ്ര​ധാ​ന ക​ക്ഷി​ക​ളാ​യ സു​ന്നി വ​ഖ​ഫ്​ ബോ​ർ​ഡി​​​​​​​​െൻറ നി​ല​പാ​ടി​നു​വി​രു​ദ്ധ​മാ​ണി​ത്. 

പ​ള്ളി സ്​​ഥി​തി​ചെ​യ്​​ത ഭൂ​മി​യി​ല്‍ നി​ന്ന്​ ഉ​ചി​ത​മാ​യ സ്ഥ​ല​ത്ത്, മു​സ്​​ലിം​ക​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഭൂ​മി​യി​ല്‍ ത​ന്നെ ക്ഷേ​ത്രം നി​ര്‍മി​ക്കാ​മെ​ന്ന നി​ല​പാ​ടാ​ണ് ത​ങ്ങ​ള്‍ക്ക്. രാ​മ​ന്‍ ജ​നി​ച്ചു​വെ​ന്നു​ക​രു​തു​ന്ന സ്ഥ​ല​ത്തി​നു​സ​മീ​പം ഏ​റ്റ​വും ഉ​ചി​ത​മാ​യ സ്ഥ​ല​ത്ത് മു​സ്​​ലിം​ക​ള്‍ക്കു​കീ​ഴി​ലു​ള്ള ഭൂ​മി​യി​ല്‍ത​ന്നെ ക്ഷേ​ത്രം നി​ര്‍മി​ക്ക​ണം. പ്ര​ശ്‌​നം ര​മ്യ​മാ​യി പ​രി​ഹ​രി​ക്കു​ന്ന​തി​​​​​​​​െൻറ ഭാ​ഗ​മാ​യാ​ണ് ഈ​യൊ​രു നി​ല​പാ​ട് സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും 30 പേ​ജ് വ​രു​ന്ന സ​ത്യ​വാ​ങ്മൂ​ല​ത്തി​ല്‍ ബോ​ര്‍ഡ് പറഞ്ഞിരുന്നു. കേ​സ് വെ​ള്ളി​യാ​ഴ്ച മൂ​ന്നം​ഗ ബെ​ഞ്ച് പ​രി​ഗ​ണി​ക്കും.

Tags:    
News Summary - BJP Welcomed the Affidavit of Shia Vakhaf Board - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.