ബംഗളൂരു: ഭാരത് ജോഡോ യാത്രക്ക് വേണ്ടി കർണാടകയിലുടെ രാഹുൽ ഗാന്ധി നടന്നുതീർത്ത വഴികളിലെല്ലാം കോൺഗ്രസ് പുഷ്പം പോലെ ജയിച്ചു കയറി. സമൂഹത്തിലെ താഴെ തട്ടിലുള്ള മനുഷ്യരോടടക്കം സംവദിച്ച്, കൈപിടിച്ച് അദ്ദേഹം നടന്ന 17 മണ്ഡലങ്ങളിലും ബി.ജെ.പി പരാജയത്തിന്റെ കയ്പ്പുനീര് കുടിച്ചു.
‘2022 സെപ്റ്റംബർ 7 (ഭാരത് ജോഡോ യത്ര ആരംഭിച്ച ദിവസം), സ്വേച്ഛാധിപത്യത്തിൽ നിന്ന് ഇന്ത്യയെ രക്ഷിക്കാനുള്ള പോരാട്ടത്തിലെ സുപ്രധാന നിമിഷമായി ഭാരത് ജോഡോ യാത്ര ആരംഭിച്ച ഈ ദിവസം ചരിത്രത്തിൽ ഓർമ്മിക്കപ്പെടും. രാഹുൽ ഗാന്ധി നടന്ന റൂട്ടിൽ നിലവിൽ ബിജെപി പൂജ്യം സീറ്റുകളാണ് നേടിയത്. നിലവിൽ 17+ സീറ്റുകളിൽ കോൺഗ്രസ് വിജയിച്ചു’ -കോൺഗ്രസ് നേതാവ് ശ്രീവത്സ ട്വീറ്റ് ചെയ്തു.
കർണാടകയിൽ ഭാരത് ജോഡോ യാത്ര പോയ വഴികൾ:
2022 സെപ്റ്റംബർ 30ന് ഗുണ്ടുൽപേട്ട് വഴിയാണ് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ കർണാടകയിലേക്ക് പ്രവേശിച്ചത്. ഒക്ടോബർ രണ്ടിന് ബദനവാലുവിൽ നിന്ന് യാത്ര ആരംഭിച്ചു. മൂന്നിന് മൈസൂരിൽ പ്രവേശിച്ചു. നാലിന് യാത്ര മാണ്ഡ്യയിൽ. തുടർന്ന് രണ്ടുദിവസം ഇടവേള. ആറിന് മാണ്ഡ്യയിൽ നിന്ന് യാത്ര പുനരാരംഭിച്ചു.
ഒക്ടോബർ ഏഴിന് അന്തരിച്ച മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ കുടുംബം ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്തു. എട്ടിന് തുംകൂർ ജില്ലയിലെ മായസാന്ദ്രയിൽ നിന്ന് യാത്ര ആരംഭിച്ചു. ഒമ്പതിന് തിപ്തൂരിൽ നിന്ന് യാത്ര ആരംഭിച്ചു. 10ന് തുമകൂർ ജില്ലയിലൂടെ മാർച്ച് തുടർന്നു, 11ന് ചിത്രദുർഗയിൽ നിന്ന് യാത്ര പുനരാരംഭിച്ചു. 15ന് ബെല്ലാരി ജില്ലയിൽ പ്രവേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.