ബി.ജെ.പി മതങ്ങളെ തമ്മിലടിപ്പിക്കുന്നു; ഹിന്ദുവെന്ന വാക്ക് ഹൈജാക്ക്​ ചെയ്യാൻ അവരെ അനുവദിക്കരുത്​ -ഹരീഷ്​ റാവത്ത്​

ഡെറാഡൂൺ: ഹിന്ദു​ എന്ന വാക്കിനെ ഹൈ​ജാക്ക്​ ചെയ്യാൻ ബി.ജെ.പിയെ അനുവദിക്കരുതെന്ന്​ മുതിർന്ന കോൺ​ഗ്രസ്​ നേതാവും ഉത്തരാഖണ്ഡ്​ മുൻ മുഖ്യമന്ത്രിയുമായ ഹരീഷ്​ റാവത്ത്​. ഡെറാഡൂണിൽ മാധ്യമങ്ങളോട്​ സംസാരിക്കവേയാണ്​ റാവത്തി​െൻറ പ്രതികരണം.

''ബി.ജെ.പി ഹിന്ദുയിസത്തി​െൻറ സത്ത ചോർത്തി ഹിന്ദുത്വത്തിലേക്ക്​ ചുരുക്കി. ഞങ്ങൾ സനാതന ധർമത്തിലാണ്​ വിശ്വസിക്കുന്നത്​. ഞങ്ങൾ ഹിന്ദുവെന്ന വാക്ക്​ ഹൈജാക്ക്​ ചെയ്യില്ല''

''ഹിന്ദുക്കളെന്ന നിലയിൽ ഞങ്ങൾ ലോകത്തുള്ള എല്ലാവരും ഒരു കുടുംബമാണെന്നും, എല്ലാ മതങ്ങളും തുല്യമാണെന്നും വിശ്വസിക്കുന്നു. പക്ഷേ ബി.ജെ.പി മതങ്ങൾക്കിടയിൽ സംഘർഷമുണ്ടാക്കുന്നു'' -ഹരീഷ്​ റാവത്ത്​ പറഞ്ഞു.

തെരഞ്ഞെടുപ്പ്​ നടക്കാനിരിക്കുന്ന ഉത്തരാഖണ്ഡിലെ കാമ്പയിൻ കമ്മറ്റിയുടെ ചുമതല ​എ.ഐ.സി.സി ജനറൽ സെക്രട്ടറി കൂടിയായ ഹരീഷ്​ റാവത്തിനാണ്​. സംസ്ഥാനത്തിലെയും കേന്ദ്രത്തിലെയും ബി.ജെ.പി സർക്കാറുകളെ തുറന്നുകാണിക്കാൻ പരിവർത്തന യാത്ര സംഘടിപ്പിക്കുമെന്നും റാവത്ത്​ പറഞ്ഞു. 

Tags:    
News Summary - BJP won't be allowed to hijack the word "Hindu": Harish Rawat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.