െ​കാൽക്കത്തയിലെ ‘ഗോലി മാരോ’ മുദ്രാവാക്യം; മൂന്ന്​ ബി.ജെ.പി പ്രവർത്തകർ അറസ്​റ്റിൽ

കൊൽക്കത്ത: കൊൽക്കത്തയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുത്ത റാലിക്കിടെ ‘ഗോലി മാരോ സാലോം കോ’ (അവരെ വെടിവെച്ചു കൊല്ലൂ) വിദ്വേഷ മുദ്രാവാക്യം മുഴക്കിയ സംഭവത്തിൽ മൂന്ന്​ ബി.ജെ.പി പ്രവർത്തകർ അറസ്​റ്റിൽ. ​സുരേന്ദ്ര കുമാർ തിവാരി, ദ്രുബ ബസു, പങ്കജ്​ പ്രസാദ്​ എന്നിവരാണ്​ അറസ്​റ്റിലായത്​. ഞായറാഴ്​ചയാണ്​ ന്യൂ മാർക്കറ്റ്​ പൊലീസ്​ ഇവർക്കെതിരെ കേസെടുത്തത്​.

പരിപാടി നടന്ന കൊൽക്കത്ത ഷാഹിദ് മിനാർ മൈതാനത്തേക്ക്​ ബി.ജെ.പി പതാകയുമായി എത്തിയാണ്​ ഡൽഹിയിൽ കലാപത്തിന്​ വഴിമരുന്നിട്ട ‘ഗോലി മാരോ’ വിദ്വേഷ മുദ്രാവാക്യം വിളിച്ചത്​. പൊലീസ്​ സാന്നിധ്യത്തിലായിരുന്നു​ ഇവരുടെ ആക്രോശം.

ഇതിൻെറ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്​. സി.പി.എം പോളിറ്റ്​ബ്യൂറോ അംഗം മുഹമ്മദ്​ സലിം ഉൾപ്പെടെയുള്ളവർ ട്വിറ്ററിൽ വിഡിയോ പങ്കുവെച്ചിരുന്നു​. കലാപത്തിന്​ മമത നേതൃത്വം നൽകുന്നുവെന്നതടക്കമുള്ള രൂക്ഷമായ ആരോപണങ്ങൾ റാലിയിൽ അമിത് ഷാ ഉന്നയിച്ചിരുന്നു.

Tags:    
News Summary - bjp workers arrested in kolkata over goli maaro slogan -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.