രാഹുൽ ഗാന്ധിക്കെതിരെ കോടതിയലക്ഷ്യക്കേസുമായി ബി.ജെ.പി

ന്യൂഡൽഹി: കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ ബി.ജെ.പി കോടതിയലക്ഷ്യത്തിന്​ കേസ്​ നൽകി. റഫാൽ കേസ്​ വിധി പുനഃപരിശോധിക്കാമെന്ന കോടതി ഉത്തരവിനെ സ്വാഗതം ചെയ്​ത്​ നടത്തിയ പ്രസ്​താവനക്കെതിരായാണ്​ ബി.ജെ.പി എം.പി മീനാക്ഷി ലേഖി പരാതിയുമായി രംഗത്തെത്തിയത്​.

ചൗക്കീദാർ കള്ളൻ തന്നെയെന്ന്​ സുപ്രീംകോടതി കണ്ടെത്തിയെന്നായിരുന്നു രാഹുലിൻെറ പരാമർശം. ഇതിനെതിരെ നൽകിയ കേസ്​ ഏപ്രിൽ 15 ന്​ പരിഗണിക്കും.

ബുധനാഴ്​ചയാണ്​ സംഭവത്തിനാസ്​പദമായ വിധി സുപ്രീംകോടതിയിൽ നിന്നുണ്ടായത്​. റഫാൽ കേസിൽ മോദിക്ക്​ ക്ലീൻ ചിറ്റ്​ നൽകിയ വിധി പുനഃപരിശോധിക്കണമെന്നും അതോടൊപ്പം ദ ഹിന്ദു പത്രം പ്രസിദ്ധീകരിച്ച രേഖകൾ കൂടി പരിശോധിക്കണമെന്നുമായിരുന്നു ഹരജിക്കാരുടെ ആവശ്യം. എന്നാൽ രേഖകൾ ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ച്​ മോഷ്​ടിച്ചതാണെന്നും അവ പരിശോധിക്കരുതെന്നും ഹരജി തള്ളണമെന്നും കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു.

കേന്ദ്ര സർക്കാറിന്​ തിരിച്ചടി നൽകിക്കൊണ്ട്​ വിധി പുനഃപരിശോധിക്കുമെന്നും പുതിയ രേഖകൾ കൂടി പരിശോധിക്കുമെന്നും സുപ്രീംകോടതി വ്യക്​തമാക്കി. സുപ്രീംകോടതിയുടെ ഇൗ തീരുമാനത്തെ സ്വാഗതം ചെയ്​തുകൊണ്ടാണ്​ ചൗക്കീദാർ കള്ളൻ തന്നെയെന്ന്​ രാഹുൽ പറഞ്ഞത്​.

Tags:    
News Summary - BJP's Contempt Petition against Rahul Gandhi - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.