ഹൈദരബാദ്: എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിന് ഭാരതീയ ജനത യുവമോർച്ച (ബി.ജെ.വൈ.എം)സിറ്റി ഇൻചാർജ് സായി റാം യാദവ് എന്ന ലഡ്ഡു യാദവിനെതിരെ ഹൈദരബാദ് പൊലീസ് വ്യാഴാഴ്ച കേസെടുത്തു.
യാദവിന്‍റെ നേതൃത്വത്തിലുള്ള ഭഗത് സിംഗ് യുവസേന ആഗസ്റ്റ് 15ന് ബീഗം ബസാർ നഗരത്തിലൂടെ തിരംഗ റാലി സംഘടിപ്പിക്കുകയും ഇതിനിടെ ഉവൈസിയുടെ കാർ ആ പ്രദേശത്തുകൂടി കടന്നുപോകുകയും ചെയ്തിരുന്നു. ആ സമയത്താണ് യാദവ് ഉവൈസിക്കെതിരെ അപകീർകരമായ പരാമർശം നടത്തിയത്. ഐ.പി.സി 341,188,504 എന്നീ വകുപ്പുകൾ ചുമത്തിയാണ് യാദവിനെതിരെ അഫ്സൽഗഞ്ച് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.