മുംബൈ: മഹാരാഷ്ട്രയിൽ 3,000 പേർക്ക് ബ്ലാക്ക് ഫംഗസ് പിടിപെട്ടെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. നിലവിലുള്ള ലോക്ഡൗൺ ജൂണ്‍ 15 ലോക്ക്ഡൗൺ നീട്ടിയെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.
എപ്പോഴാണ് കോവിഡ് മൂന്നാം തരംഗം ഉണ്ടാവുകയെന്ന് അറിയില്ല. അതിനാൽ മുൻകരുതലുകളിൽ ഉപേക്ഷ വരുത്തരുതെന്നും അദ്ദേഹം അഭ്യർഥിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തില്‍ താഴെയും ഓക്സിജന്‍ കിടക്കകളുടെ ഉപയോഗം 40 ശതമാനത്തില്‍ താഴെയുമുള്ള ജില്ലകളില്‍ ലോക് ഡൗണില്‍ ഇളവുകള്‍ അനുവദിക്കും. എന്നാല്‍ രോഗബാധ കൂടുന്ന ജില്ലകളില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ലോക്ക്ഡൗണ്‍ പിന്‍വലിക്കാത്തപക്ഷം പ്രക്ഷോഭം നടത്തുമെന്ന് പറയുന്നുണ്ട്. ഇവരോട് ക്ഷമയോടെ കാത്തിരിക്കണമെന്നാണ് തനിക്ക് അഭ്യര്‍ഥിക്കാനുള്ളതെന്നും ഉദ്ധവ് പറഞ്ഞു. രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത സംസ്ഥാനമായിരുന്നു മഹാരാഷ്ട്ര. ഇവിടെ കേസുകൾ കുറഞ്ഞുവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.