സൽമാൻ ഖാ​െൻറ കേസ് വാദം കേൾക്കുന്നത്​ ജൂലൈ 22 ലേക്ക്​ മാറ്റി

ജോധ്​പുർ: ബോളിവുഡ്​ താരം സൽമാൻ ഖാൻ കൃഷ്​ണമൃഗത്തെ വേട്ടയാടിയ കേസിൽ അന്തിമവാദം കേൾക്കുന്നത്​ ജൂലൈ 22 ലേക്ക്​ മാറ്റി. ജോധ്​പൂരിലെ ഡിസ്​ട്രിക്​റ്റ്​ സെഷൻസ്​ കോടതിയിലാണ്​ കേസ്​. ജൂൺ 14 കേസ്​ പരിഗണിച്ച കോടതി വാദം കേൾക്കുന്നത്​ ജൂലൈ ആറിലേക്ക്​ മാറ്റുകയായിരുന്നു. 

കൃഷ്​ണമൃഗത്തെ വേട്ടയാടിയ കേസിൽ ആയുധ നിയമപ്രകാരം സൽമാൻ ഖാനെ കുറ്റക്കാരനല്ലെന്ന്​  ജോധ്​പുർ ചീഫ്​ ജുഡീഷ്യൽ മജിസ്​ട്രേറ്റ്​ കണ്ടെത്തിയിരുന്നു. എന്നാൽ വിധിക്കെതിരെ സംസ്ഥാന സർക്കാർ ഡിസ്​ട്രിക് സെഷൻസ്​ കോടതിയെ സമീപിക്കുകയായിരുന്നു. ജനുവരി 18 നാണ്​ ജുഡീഷ്യൽ മജിസ്​ട്രേറ്റ്​ സൽമാൻ ഖാനെ വെറുതെവിട്ടത്​. മാർച്ചിൽ ഇൗ വിധിക്കെതിരെ രാജസ്ഥാൻ സർക്കാർ അപ്പീൽ നൽകുകയായിരുന്നു. 

വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന രണ്ട്​ കൃഷണമൃഗങ്ങളെ വേട്ടയാടി​ കൊന്നുവെന്നതാണ്​ കേസ്​.  9 വർഷം മുമ്പ്​ രാജസ്​ഥാനിലായിരുന്നു സംഭവം. ചിങ്കാര മാനി​െന വേട്ടയാടിയ സംഭവത്തിലും ഇദ്ദേഹത്തിനെതിരെ മുമ്പ്​ കേസുണ്ടായിരുന്നു.
 

Tags:    
News Summary - Blackbuck case: Hearing adjourned till July 22

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.