ചിത്രം: ANI

പടക്ക ഗോഡൗണിൽ പൊട്ടിത്തെറി; മൂന്നുപേർ കൊല്ലപ്പെട്ടു, രണ്ടുപേർക്ക് ഗുരുതര പരിക്ക്​

ബംഗളൂരു: പടക്ക സംഭരണശാലയിലുണ്ടായ പൊട്ടിത്തെറിയിൽ മൂന്ന്​ പേർ മരിച്ചു. രണ്ടുപേർക്ക്​ ഗുരുതരമായി പരിക്കേറ്റു. ബംഗളൂരുവിലെ ന്യൂ തരാഗുപേട്ടിലാണ്​ സംഭവം.

80ലധികം പെട്ടികളാണ്​ സ്​ഥലത്ത്​ ഉണ്ടായിരുന്നത്​. പടക്കം കൈകാര്യം ചെയ്​ത വേളയിലുണ്ടായ പാളിച്ചയാകാം അപകടത്തിന്​ കാരണമെന്ന്​ ​ഡി.സി.പി (സൗത്ത്​) ഹരീഷ്​ പാണ്ഡേ പറഞ്ഞു. ഫോറൻസിക്​ വിഭാഗത്തിന്‍റെ പരിശോധനയിൽ മാത്രമേ യഥാർഥ അപകടകാരണം വ്യക്തമാകൂവെന്ന്​ അദ്ദേഹം കൂട്ടിച്ചേർത്തു.

പടക്ക​െപട്ടികൾ കൈകാര്യം ചെയ്യുന്നയാളാണ്​ മരിച്ചവരിൽ ഒരാൾ. പ്രവേശന കവാടത്തിനടുത്ത്​ നിന്നിരുന്ന പഞ്ചർ കടയിലെ ആളാണ്​ മരിച്ച മറ്റൊരാൾ. ഇയാൾ ആശുപത്രിയിൽ വെച്ചാണ്​ മരിച്ചതെന്ന്​ പാണ്ഡേ പറഞ്ഞു.

ഒരു ട്രാൻസ്പോർട്ട് കമ്പനി ട്രാൻസിറ്റ് ഗോഡൗണായി ഉപയോഗിച്ചിരുന്ന സ്​ഥലത്താണ്​ പൊട്ടിത്തെറി നടന്നത്​. ഇത്തരം സ്​ഥലങ്ങളിൽ സ്ഫോടക വസ്​തുക്കൾ സൂക്ഷിക്കാനുള്ള അനുമതിയില്ല. അപകടത്തെത്തുടർന്നുണ്ടായ തീപിടിത്തം നിയന്ത്രണ വിധേയമാക്കി. 

Tags:    
News Summary - Blast At Firecracker Godown in Bengaluru three Killed two seriously Injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.