പാകിസ്​താൻ വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ചു: ആർമി ബ്രിഗേഡ്​ ആസ്ഥാനത്ത്​ ഷെല്ലാക്രമണം

ജമ്മ​ു: ജമ്മുകശ്​മീരിലെ പൂഞ്ച്​ ജില്ലയിൽ പാകിസ്​താൻ വെടിനിർത്തൽ കരാർ ലംഘിച്ച്​ വീണ്ടും ആക്രമണം നടത്തി. ഇന്ത്യൻ ബ്രിഗേഡ്​ ആസ്ഥാനത്തിനു നേരെ പാക്​ റേഞ്ചേഴ്​സ്​ ഷെല്ലാ​ക്രമണം നടത്തിയതായി സേന വക്താവ്​ അറിയിച്ചു. ഇന്ത്യൻ ബ്രിഗേഡ്​ ആസ്ഥാനത്തേക്ക്​ തെറിച്ചു വീണ ഷെൽ പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തിൽ അപകടം റിപ്പോർട്ട്​ ചെയ്​തിട്ടില്ല.
പാകിസ്​താൻ സേന ചൊവ്വാഴ്​ച രാത്രി ഗ്രനേഡുകളും ചെറു വെടികോപ്പുകളും ഇന്ത്യൻ പോസ്​റ്റുകൾക്ക്​ നേരെ പ്രയോഗിച്ചതായി ജമ്മുവിലെ സേനാ വക്താവ്​ ലഫ്​.കേണൽ ദേവേന്ദ്ര ആനന്ദ്​ അറിയിച്ചു. ഷെല്ലാക്രമണത്തെ തുടർന്ന്​ പൂഞ്ചിലെ മോട്ടി മഹലിലുള്ള ബ്രിഗേഡ്​ ആസ്ഥാനത്ത്​ സ്​ഫോടനവും തീപിടുത്തവുമുണ്ടാവുകയും ചെയ്​തു.

ഞായറാഴ്​ച ര​ജൗരി സെക്​ടറിൽ നുഴഞ്ഞുകയറിയ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്നു സൈനികരും രണ്ട്​ തീവ്രവാദികളും കൊല്ലപ്പെട്ടിരുന്നു. സംഭവത്തിൽ ഇന്ത്യ പാക്​ സൈനിക ഉദ്യോഗസ്ഥരെ വിളിപ്പിച്ചിരുന്നു. പാക്​ സൈന്യം തീവ്രവാദികളെ ഇന്ത്യയിലേക്ക്​ നുഴഞ്ഞുകയറാൻ സഹായിക്കുന്നതായും സേന ആരോപിച്ചിരുന്നു.

Tags:    
News Summary - Blast Inside Army Brigade Headquarters As Pakistan Violates Ceasefire- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.