ന്യൂഡൽഹി: ബൊഫോഴ്സ് കേസിൽ അന്വേഷണം തുടരുമെന്ന് സി.ബി.െഎ. തുടരന്വേഷണത്തിന് അ നുമതി തേടി നേരത്തെ സമർപ്പിച്ച അപേക്ഷ സി.ബി.ഐ പിൻവലിച്ചതിനു പിന്നാലെയാണ് പുതിയ വി ശദീകരണം. സ്വകാര്യ കുറ്റാന്വേഷകൻ മൈക്കൽ ഹെർഷ്മാൻ നടത്തിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ പുതിയ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം അവസാനിപ്പിക്കില്ലെന്നും സി.ബി.ഐ വക്താവ് നിതിൻ വകാൻകർ പറഞ്ഞു.
ബൊഫോഴ്സ് കേസിൽ അന്വേഷണത്തിന് സി.ബി.ഐക്ക് സ്വതന്ത്രാധികാരമുണ്ടെന്ന് കഴിഞ്ഞ മേയ് എട്ടിന് വ്യക്തമാക്കിയ കോടതി, അനുമതിക്ക് ഇനിയും കോടതി കയറേണ്ടതില്ലെന്ന് വ്യക്തമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു.
1,437 കോടിയുടെ ബൊഫോഴ്സ് ഇടപാടിൽ 64 കോടി കൈക്കൂലി വാങ്ങിയെന്ന കേസിൽ എല്ലാ പ്രതികളെയും 2005ൽ ഡൽഹി ഹൈകോടതി വിട്ടയച്ചിരുന്നു. ഇതിനെതിരെ 13 വർഷം കഴിഞ്ഞ് സി.ബി.ഐ അപ്പീൽ നൽകിയെങ്കിലും കോടതി തള്ളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.