ക്രിസ്​ത്യൻ സമൂഹത്തിന്‍റെ മതവികാരം വ്രണപ്പെടുത്തിയെന്ന സംഗീതജ്ഞനെതിരായ കേസ്​ ബോംബെ ​​ഹൈകോടതി റദ്ദാക്കി

പനാജി: ക്രിസ്​ത്യൻ സമൂഹത്തിന്‍റെ മതവികാരം വ്രണപ്പെടുത്തിയന്ന്​ ആരോപിച്ച്​ സംഗീതജ്ഞനെതിരെ രജിസ്റ്റർ ചെയ്​ത കേസ്​ ബോം​ബെ ഹൈകോടതിയുടെ ഗോവ ബെഞ്ച്​ റദ്ദാക്കി. ഗോവൻ സംഗീതജ്ഞൻ അലിസൺ ഗോമസിനെതിരെയായിരുന്നു പരാതി.

എം.എൽ.എയായ കാൽഫാസിയോ ഡിയസാണ്​ ഇതുമായി ബന്ധപ്പെട്ട്​ പരാതി നൽകിയത്​. ഗോമസിന്‍റെ ​​'ഡോങ്ങി എം.എൽ.എ' എന്ന ഗാനം ​ക്രിസ്​ത്യൻ സമൂഹത്തിന്‍റെ മതവികാരം വ്രണപ്പെടുത്തിയെന്നാണ്​ പരാതി. ഗാനം ക്രിസ്ത്യൻ സമൂഹത്തിന്‍റെ വികാരങ്ങൾ വ്രണപ്പെടുത്തുന്നില്ലെന്ന്​ കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ സുനിൽ പി ദേശ്​മുഖ്​, മഹേഷ്​ ​സോനക്​ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ്​ ഉത്തരവ്​ പുറപ്പെടുവിച്ചത്​.

295-എ വകുപ്പ്​ പ്രകാരമാണ്​ സംഗീതജ്ഞനെതിരെ കേസ്​ രജിസ്റ്റർ ചെയ്​തിരുന്നത്​. ഈ വകുപ്പ്​ നിലനിൽക്കില്ലെന്നാണ്​ കോടതി ചൂണ്ടിക്കാണിച്ചിരിക്കുന്നത്​. അതേസമയം, എഫ്​.ഐ.ആർ റദ്ദാക്കിയത്​ ഐ.പി.സി സെക്ഷൻ 500 പ്രകാരം സംഗീതജ്ഞനെതിരെ നടപടികൾ സ്വീകരിക്കുന്നതിന്​ തടസ​മല്ലെന്നും കോടതി വ്യക്​തമാക്കിയിട്ടുണ്ട്​.

Tags:    
News Summary - Bombay HC quashes FIR against musician over song 'hurting' Christian sentiments

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.