മുംബൈ: സമൂഹത്തിന് ഇപ്പോഴും മധ്യകാല യാഥാസ്ഥിതിക മനഃസ്ഥിതിയാണെന്ന് ബോംബെ ഹൈകോടതി. വിവാഹമോചിതയായ സ്ത്രീക്ക് സ്വന്തം സഹോദരിയുടെ കുഞ്ഞിനെ ദത്തെടുക്കാനുള്ള അനുമതി നിഷേധിച്ച ഹരജി പരിഗണിക്കവെയായിരുന്നു ബോംബെ ഹൈകോടതിയുടെ നിരീക്ഷണം.
പ്രായപൂർത്തിയാകാത്ത കുട്ടിയെ ദത്തെടുക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മധ്യപ്രദേശ് സ്വദേശിയായ 47 കാരിയായ സ്ത്രീ നൽകിയ പുനഃപരിശോധനാ ഹർജിയിൽ ജസ്റ്റിസ് ഗൗരി വി ഗോഡ്‌സെയുടെ സിംഗിൾ ബെഞ്ച് ആണ് വിധി പുറപ്പെടുവിച്ചത്.
തനിച്ചു ജീവിക്കുന്ന സ്‍ത്രീയാണെന്നും ഒരു രക്ഷിതാവിന്റെ ചുമതല നിറവേറ്റാൻ കഴിയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ദത്തെടുക്കാനുള്ള അനുമതി നിഷേധിച്ചത്. ഒരു സിംഗിൾ പാരന്റ് ജോലി ചെയ്യുന്ന വ്യക്തി കൂടിയാണെങ്കിൽ സമൂഹത്തിന് അവരെ കുറിച്ച് മറ്റൊരു കാഴ്ചപ്പാടായിരിക്കും. ജോലി ചെയ്യുന്നു എന്ന ഒറ്റക്കാരണം കൊണ്ടുതന്നെ സിംഗിൾ പാരന്റിന് മികച്ച രക്ഷിതാകാൻ സാധിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.
വിവാഹമോചിതയായ സ്ത്രീക്ക് സഹോദരിയുടെ കുഞ്ഞിനെ ദത്തെടുക്കാൻ അനുമതി നിഷേധിച്ച ഭൂസാവലിലെ സിവിൽ കോടതിയുടെ ഉത്തരവ് ബോംബെ ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.