മുംബൈ: വേശ്യാവൃത്തി നിയമപ്രകാരം കുറ്റകരമല്ലെന്നും പ്രായപൂർത്തിയായ സ്ത്രീക്ക് ഏത് തൊഴിൽ തെരഞ്ഞെടുക്കാൻ അവകാശമുണ്ടെന്നും നിരീക്ഷിച്ച് ബോംബെ ഹൈകോടതി. വനിത ഹോസ്റ്റലിൽ നിന്ന് വേശ്യവൃത്തിക്ക് അറസ്റ്റ് ചെയ്ത മൂന്ന് യുവതികളെ വെറുതെ വിട്ടാണ് ഹൈകോടതിയുടെ പരാമർശം.
1956ലെ ഇമ്മോറൽ ട്രാഫിക് നിയമം വേശ്യാവൃത്തി അസാധുവാക്കുന്നില്ലെന്ന് ഹൈകോടതി ജഡ്ജി പൃഥ്വിരാജ് ചവാൻ വ്യക്തമാക്കി. വേശ്യവൃത്തി തൊഴിലായി സ്വീകരിച്ചതിെൻറ പേരിൽ നിയമം ആരെയും ശിക്ഷിക്കുന്നില്ല. വേശ്യാവൃത്തിയുടെ പേരിൽ ആരെയെങ്കിലും ചൂഷണം ചെയ്യുന്നതും പൊതുസ്ഥലങ്ങളിൽ ഇടപാടുകാരെ തേടുകയും ചെയ്യുന്നതാണ് കുറ്റകരമെന്നും കോടതി വ്യക്തമാക്കുന്നു.
വേശ്യാവൃത്തിയിൽ അകപ്പെട്ട മൂന്ന് യുവതികളെ 2019 സെപ്തംബറിലാണ് പൊലീസ് രക്ഷപ്പെടുത്തിയത്. തുടർന്ന് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ യുവതികളെ സർക്കാർ കേന്ദ്രത്തിൽ പാർപ്പിക്കാൻ ഉത്തരവിട്ടിരുന്നു. രക്ഷിതാക്കളോടൊപ്പം പോകാൻ തയാറല്ലെന്ന് യുവതികൾ അറിയിച്ചതിനെ തുടർന്നായിരുന്നു നടപടി. എന്നാൽ, ഉത്തരവ് ദിൻദോഷി സെഷൻസ് കോടതി റദ്ദാക്കി. തുടർന്ന് യുവതികൾ നൽകിയ അപ്പീൽ ഹരജിയിലാണ് ഹൈകോടതി ഉത്തരവ്.
Latest Video:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.