മുംബൈ: ‘അത്യാവേശവും’ ‘സ്വയം വാഴ്ത്തലു’മായി സുപ്രധാന കേസുകളിലെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്കുന്ന പൊലീസിന് പക്വതയില്ലെന്ന് ബോംബെ ഹൈകോടതി. ദാഭോല്‍ക്കര്‍, പന്‍സാരെ കേസുകളിലെ അന്വേഷണം അവരുടെ ബന്ധുക്കളുടെ ഹരജിയെതുടര്‍ന്ന് നിരീക്ഷിക്കുന്ന ജസ്റ്റിസുമാരായ എസ്.സി. ധര്‍മാധികാരി, ബി.പി. കൊളാബവാല എന്നിവരുടെ ബെഞ്ചാണ് രൂക്ഷ വിമര്‍ശനവുമായി രംഗെത്തത്തിയത്. ദാഭോല്‍ക്കര്‍ കേസില്‍ സി.ബി.ഐയും പന്‍സാരെ കേസില്‍ മഹാരാഷ്ട്ര സി.ഐ.ഡിയും സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍ പരിഗണിക്കവെയാണ് ഇത്. ഭിമ-കൊറെഗാവ് കേസില്‍ ഈയിടെ എ.ഡി.ജി.പി നടത്തിയ വാര്‍ത്തസമ്മേളനം അടക്കം ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം.
ഒാരോ ദിവസവും കേസിെൻറ പുതിയ വിവരങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവരുന്നു. അന്വേഷണത്തിെൻറ സുപ്രധാനഘട്ടത്തില്‍ വിവരങ്ങളുമായി മാധ്യമങ്ങളിലേക്ക് പായുന്നത് പ്രതികൂലമായി തീര്‍ന്നേക്കും. സ്വയം പുറത്തു തട്ടി വാഴ്ത്തുന്നത് നല്ലതല്ല. ആരുടെ നിര്‍ദേശപ്രകാരമാണ് ഈ അത്യാവേശമെന്നും കോടതി ചോദിച്ചു. മാധ്യമങ്ങൾക്ക് വിവരം ചോര്ത്തുന്നവരോട് കോടതിയില്‍ ചെന്നുനോക്കാന്‍ പറയണം. പ്രതികള്‍ക്കുനേരെ കുറ്റം തെളിയിക്കല്‍ എളുപ്പമല്ലെന്ന് അവര്‍ നേരില്‍ക്കണ്ട് മനസ്സിലാക്കട്ടെ.
പ്രതികള്‍ക്കും അവകാശങ്ങളുണ്ട്. ഇന്ന് പ്രതിയായവര്‍ നാളെ കുറ്റമുക്തരാക്കപ്പെടാം -കോടതി പറഞ്ഞു. ഓരോ ഏജന്‍സിയും അവരവരുടെതായ അന്വേഷണത്തിലെ കെണ്ടത്തലുകളില് ഉറച്ചുനില്‍ക്കണമെന്നും കോടതി പറഞ്ഞു. മറ്റ് ഏജന്‍സികള്‍ തരുന്ന വിവരങ്ങളില്‍ സൂക്ഷ്മത പുലര്‍ത്തണമെന്നും ഒരുപേക്ഷ തെറ്റിദ്ധരിപ്പിക്കപ്പെടാമെന്നും കോടതി കൂട്ടിച്ചേർത്തു. അന്വേഷണ പുരോഗതി ഒക്ടോബര്‍ 10ന് സമര്‍പ്പിക്കാന്‍ ഇരു ഏജന്‍സികളോടും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.