നവാബ് മാലിക്കിന്‍റെ ജാമ്യാപേക്ഷ ബോംബെ ഹൈകോടതി തള്ളി

മും​ബൈ: ക​ള്ള​പ്പ​ണ​ക്കേ​സി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന മ​ഹാ​രാ​ഷ്ട്ര മു​ൻ മ​ന്ത്രി​യും എ​ൻ.​സി.​പി നേ​താ​വു​മാ​യ ന​വാ​ബ് മാ​ലി​ക്കി​ന്റെ ജാ​മ്യാ​പേ​ക്ഷ ബോം​ബെ ഹൈ​കോ​ട​തി ത​ള്ളി. ആ​രോ​ഗ്യ​പ​ര​മാ​യ കാ​ര​ണ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യു​ള്ള ജാ​മ്യാ​പേ​ക്ഷ​യാ​ണ് ജ​സ്റ്റി​സ് അ​നു​ജ പ്ര​ഭു​ദേ​ശ​യു​ടെ സിം​ഗ്ൾ ബെ​ഞ്ച് ത​ള്ളി​യ​ത്. സാ​ധാ​ര​ണ ജാ​മ്യം തേ​ടി​യു​ള്ള ഹ​ര​ജി​യി​ൽ ര​ണ്ടാ​ഴ്ച​ക്കു​ശേ​ഷം ഹൈ​കോ​ട​തി വാ​ദം കേ​ൾ​ക്കും. ക​ഴി​ഞ്ഞ​വ​ർ​ഷം ഫെ​ബ്രു​വ​രി​യി​ലാ​ണ് ന​വാ​ബ് മാ​ലി​ക്കി​നെ ഇ.​ഡി അ​റ​സ്റ്റ് ചെ​യ്ത​ത്. വൃ​ക്ക​രോ​ഗി​യാ​യ മാ​ലി​ക് നി​ല​വി​ൽ കോ​ട​തി ഉ​ത്ത​ര​വി​നെ തു​ട​ർ​ന്ന് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

മാ​ലി​ക്കി​ന്റെ വൃ​ക്ക​ക​ളി​ലൊ​ന്ന് പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​ണെ​ന്നും വൃ​ക്ക​രോ​ഗ​ത്തി​ന്റെ മൂ​ന്നാം ഘ​ട്ട​ത്തി​ലേ​ക്കു പ്ര​വേ​ശി​ച്ച​താ​യു​മാ​ണ് അ​ദ്ദേ​ഹ​ത്തി​ന്റെ അ​ഭി​ഭാ​ഷ​ക​ൻ വാ​ദി​ച്ച​ത്. എ​ന്നാ​ൽ, ഒ​രു വൃ​ക്ക​യു​മാ​യി നി​ര​വ​ധി പേ​ർ സാ​ധാ​ര​ണ ജീ​വി​തം ന​യി​ക്കു​ന്നു​ണ്ടെ​ന്നും നി​ല​വി​ൽ മാ​ലി​ക്കി​ന് സ്വ​ന്തം ചെ​ല​വി​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ ല​ഭി​ക്കു​ന്നു​ണ്ടെ​ന്നും ഇ.​ഡി പ​റ​ഞ്ഞു. ഇ​ത് അം​ഗീ​ക​രി​ച്ചാ​ണ് ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​ത്.

Tags:    
News Summary - Bombay High Court rejects Nawab Malik plea

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.