ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ സ്ഫോടകവസ്തു കണ്ടെത്തി

ബഹ്രിയാക്: ഇന്ത്യ-നേപ്പാൾ അതിർത്തിക്ക് സമീപം സ്ഫോടകവസ്തു കണ്ടെത്തി. ഏഴ് ബോംബുകളാണ് കണ്ടെത്തിയത്. ഉത്തർപ്രദേശിലെ റുപെയ്ദിയ ജില്ലയിലെ ബഹ്റിയാച്ചിലിലാണ് സംഭവം. വിവരം അറിഞ്ഞതിനെ തുടർന്ന് പൊലീസും സമസ്ത സീമാ ബലും സ്ഥലത്തെത്തി പരിശോധന നടത്തി. 

ബോംബ് സ്ക്വാഡ് സംഘം എത്തി സ്ഫോടക വസ്തുവാണെന്ന് സ്ഥിരീകരിച്ചതായി അസിസ്റ്റന്‍റ് സൂപ്രണ്ടന്‍റ് പൊലീസ് കമലേഷ് ദീക്ഷിത് അറിയിച്ചു. സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയ ബോംബുകൾ  നിർവീര്യമാക്കിയെന്നും എ.എസ്.പി പറഞ്ഞു. 

Tags:    
News Summary - Bombs found near India-Nepal border -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.