ഭരണപ്പാർട്ടിക്കായി പണം തേടിപ്പിടിക്കും ബോണ്ട് 007

പണം എവിടെനിന്നും തേടിപ്പിടിച്ച് തങ്ങളുടെ നിലവറയിലെത്തിക്കാൻ ബി.ജെ.പി സർക്കാർ അയച്ച ‘ജെയിംസ് ബോണ്ട്’ ആയിരുന്നു ഇലക്ടറൽ ബോണ്ട് എന്ന ആരോപണം ശരിവെക്കുംവിധമാണ്, ഓരോ ദിവസവും പുറത്തുവരുന്ന വിവരങ്ങൾ. വൻകിട കരാറുകൾ വഴിയും റെയ്ഡുകൾ വഴിയും കമ്പനികളുടെ പണപ്പെട്ടിയിൽനിന്ന് പണം പിടിച്ചുവാങ്ങുകയായിരുന്നു കേന്ദ്ര സർക്കാർ എന്ന കോൺഗ്രസ് ആരോപണത്തെ പുതിയ കണ്ടെത്തലുകൾ സാധൂകരിക്കുന്നു.

ബോണ്ട് വാങ്ങൂ, എന്തും ചെയ്തുതരും ‘ബോണ്ട്’

  • ലോട്ടറി രാജാവ് സാന്റിയാഗോ മാർട്ടിന്റെ ഫ്യൂച്ചർ ഗെയിമിങ്ങിൽ 2002 ഏപ്രിൽ രണ്ടിന് ഇ.ഡി റെയ്ഡ്  അഞ്ചു ദിവസത്തിനുശേഷം കമ്പനി 100 കോടി രൂപ സംഭാവന നൽകി.
  • അരബിന്ദോ ഫാർമ എം.ഡിയെ 2022 നവംബർ 10ന് അറസ്റ്റ് ചെയ്യുന്നു  അഞ്ചാംദിവസം ഇലക്ടറൽ ബോണ്ട് വാങ്ങുന്നു.
  • ഷിർദിസായ് ഇലക്ട്രിക്കൽസ് കമ്പനിയിൽ 2023 ഡിസംബർ 20ന് ആദായനികുതി വകുപ്പ് റെയ്ഡ്   അടുത്ത മാസം 11ന് കമ്പനി 40 കോടി സംഭാവന നൽകി.
  • ടോറന്റ് പവർ ഇലക്ടറൽ 2024 ജനുവരി 10ന് ബോണ്ട് വാങ്ങി സംഭാവന ചെയ്യുന്നു  പി.എം കുസും പദ്ധതിയുടെ 1540 കോടി രൂപയുടെ ടെൻഡർ കമ്പനിക്ക് ലഭിക്കുന്നു.
  • ഡോ. റെഡ്ഡീസിൽ 2023 നവംബർ 13ന് ആദായ നികുതി റെയ്ഡ്   ഒക്ടോബർ 17ന് ബോണ്ട് വാങ്ങി സംഭാവന നൽകുന്നു.
  • കൽപതരു പ്രോജക്ട്സിൽ 2023 ആഗസ്റ്റ് നാലിന് ആദായനികുതി റെയ്ഡ്  സെപ്റ്റംബർ 10ന് ബോണ്ട് വാങ്ങി സംഭാവന നൽകുന്നു.
  • മൈക്രോ ലാബ്സിൽ 2022 ജൂലൈ 14ന് ആദായനികുതി റെയ്ഡ്  ഒക്ടോബർ 10ന് ബോണ്ട് വാങ്ങി സംഭാവന.
  • ഹീറോ മോട്ടോർകോപിൽ 2022 മാർച്ച് 31ന് ആദായനികുതി റെയ്ഡ്  ഒക്ടോബർ ഏഴിന് ബോണ്ട് വാങ്ങി സംഭാവന.
  • ആപ്കോ ഇൻഫ്ര 2022 ജനുവരി 10ന് ബോണ്ട് വാങ്ങി സംഭാവന നൽകുന്നു  അതേമാസം 24ന് മെർസോവ സീലിങ് പദ്ധതിയുടെ 9000 കോടി രൂപയുടെ നിർമാണ കരാർ ലഭിക്കുന്നു.
  • യശോദ ഹോസ്പിറ്റൽസിൽ 2020 ഡിസംബർ 26ന് ആദായനികുതി റെയ്ഡ്  2021 ഏപ്രിലിൽ ബോണ്ട് വാങ്ങി സംഭാവന നൽകുന്നു.
  • മേഘ എൻജിനീയറിങ് കമ്പനി 2023 ഏപ്രിൽ 23ന് 140 കോടി രൂപയുടെ ബോണ്ട് വാങ്ങി സംഭാവന നൽകുന്നു  ഒരു മാസം കഴിഞ്ഞ് 14,400 കോടിയുടെ താനെ-ബോറിവലി ഇരട്ട ടണൽ കരാർ ലഭിച്ചു. മേഘക്ക് 2020 ആഗസ്റ്റിൽ 4500 കോടിയുടെ സോജില തുരങ്ക നിർമാണ കരാർ ലഭിച്ചു. അടുത്ത മാസം കമ്പനി 20 കോടി സംഭാവന നൽകി. ഇതേ കമ്പനിക്ക് 2022 ഡിസംബറിൽ ബി.കെ.സി ബുള്ളറ്റ് ട്രെയിൻ സ്റ്റേഷൻ കരാർ. അതേമാസം 56 കോടി സംഭാവന നൽകി.
  • ജിൻഡാൽ സ്റ്റീൽ ആൻഡ് പവർ 2022ൽ 25 കോടി സംഭാവന നൽകി  ഇതിനു മൂന്നു ദിവസങ്ങൾക്കുശേഷം ഗാരെ പാൽമ കൽക്കരി ഖനി കമ്പനിക്ക് ലഭിച്ചു.
  • വേദാന്തക്ക് 2021 മാർച്ചിൽ രാധികപുർ വെസ്റ്റ് കൽക്കരി ഖനി ലഭിച്ചു  അടുത്ത മാസം കമ്പനി 25 കോടി സംഭാവന നൽകി.
Tags:    
News Summary - Bond 007 will seek money for the ruling party

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.