കാ​വേ​രി​ക്കാ​യി പ്രാ​ർ​ഥ​ന​യോ​ടെ കാ​ത്തി​രി​പ്പ്​

ബംഗളൂരു: തുറന്നുകിടന്ന കുഴൽക്കിണറിൽ വീണ ആറുവയസ്സുകാരി കാവേരിയെ രക്ഷിക്കാൻ ശ്രമം തുടരുന്നു. പുണെയിൽനിന്നും ഹൈദരാബാദിൽനിന്നും എത്തിയ ദേശീയ ദുരന്ത നിവാരണ സേനയുടെയും പൊലീസി​െൻറയും ഫയർ ആൻഡ് റെസ്ക്യൂ ഫോഴ്സി​െൻറയും നേതൃത്വത്തിൽ മണ്ണുമാന്തി യന്ത്രങ്ങളുപയോഗിച്ച് സമീപത്ത് കുഴിയെടുക്കൽ നടക്കുന്നുണ്ടെങ്കിലും ഉറച്ച മണ്ണും പാറകളും കാരണം രക്ഷാപ്രവർത്തനം മന്ദഗതിയിലാണ്. കുഴൽക്കിണർ നിർമിക്കുന്ന യന്ത്രങ്ങളുപയോഗിച്ചും കുഴിയെടുക്കുന്നുണ്ട്. 400 അടി താഴ്ചയുള്ള കുഴക്കിണറി​െൻറ 30 അടി താഴ്ചയിൽ കുട്ടി കുടുങ്ങിക്കിടക്കുകയാണ്. കയറും കൊക്കകളും ഉപേയാഗിച്ച് പൊക്കിയെടുക്കാനുള്ള ശ്രമം നടത്തിയെങ്കിലും വിജയം കണ്ടിട്ടില്ല. കുട്ടിയുടെ ജീവൻ നിലനിർത്താൻ പൈപ്പ് വഴി ഒാക്സിജൻ നൽകിവരുകയാണ്. സ്ഥലത്ത് പ്രത്യേക മെഡിക്കൽ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.

ബെളഗാവി ജില്ലയിലെ അതാനി താലൂക്കിലുള്ള ജുൻജരവാഡിയിൽ ശനിയാഴ്ച വൈകീട്ട് അഞ്ചോടെയാണ് കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെ അജിത്ത്–സവിത ദമ്പതികളുടെ മകൾ കാവേരി തുറന്നുകിടക്കുന്ന കുഴൽക്കിണറിൽ അബദ്ധത്തിൽ വീണത്. ശങ്കരപ്പ ഹിപ്പരാഗി എന്നയാളുടെ ഉടമസ്ഥതയിലുള്ള 14 ഏക്കർ കൃഷിയിടത്തിലാണ് കുഴൽക്കിണറുള്ളത്. ഇതിൽ വെള്ളമില്ലാതായതോടെ പുതിയ കുഴൽക്കിണർ കുഴിക്കുകയും പഴയതിലെ പൈപ്പെടുത്ത് പുതിയതിൽ സ്ഥാപിക്കുകയും ചെയ്തിരുന്നു. എന്നാൽ, പഴയ കുഴൽക്കിണർ മൂടാതെയിട്ടതാണ് ദുരന്തകാരണമായത്. സംഭവത്തെ തുടർന്ന് ശങ്കരപ്പ ഒളിവിലാണ്. കാവേരിയുടെ കുടുംബം ഇദ്ദേഹത്തി​െൻറ കൃഷിയിടത്തിൽ ജോലി ചെയ്തുവരുകയായിരുന്നു. അബോധാവസ്ഥയിലായ മാതാവ് സവിതയെ അതാനിയിെല ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിന് ഉത്തരവാദികളായവർക്കെതിരെ ക്രിമിനൽ കേസെടുക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. 

കുഴൽക്കിണർ ദുരന്തങ്ങൾ മുമ്പും

 ഉപേക്ഷിച്ച കുഴൽക്കിണർ മൂടാതെയിട്ടതിനെത്തുടർന്നുള്ള രണ്ട് ദുരന്തങ്ങൾക്കാണ് 2014ൽ സംസ്ഥാനം സാക്ഷിയായത്. ആഗസ്റ്റ് മൂന്നിന് ബഗൽകോട്ടിലെ സുലികേരിയിലെ കൃഷിയിടത്തിലുണ്ടായ അപകടത്തിൽ തമ്മന്ന ഹട്ടി എന്ന ആറുവയസ്സുകാരനാണ് മരിച്ചത്.  350 അടി ആഴമുള്ള കുഴൽക്കിണറി​െൻറ 160 അടി താഴ്ചയിൽ കുടുങ്ങിക്കിടന്ന കുട്ടിയെ രക്ഷിക്കാൻ ഒരാഴ്ചയോളം നീണ്ട പരിശ്രമമാണ് നടന്നത്. കുട്ടി മരിച്ചതായി സ്ഥിരീകരിച്ചതോടെ അന്ന് രക്ഷാപ്രവർത്തനം നിർത്തുകയായിരുന്നു. 2014 ജൂൺ 17ന് ബീജാപൂർ നാഗത്താന ഗ്രാമത്തിൽ നാലുവയസ്സുകാരിയും സമാനദുരന്തത്തിൽ പെട്ടിരുന്നു.

കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെ അക്ഷത എന്ന കുട്ടിയാണ് 60 അടി താഴ്ചയിലേക്ക് വീണത്. അക്ഷതയെ രക്ഷിക്കാൻ പ്രഫ. എം. മണികണ്ഠൻ എന്നയാൾ വികസിപ്പിച്ച ഒമ്പതടി നീളമുള്ള കൈകളോടുകൂടിയ പ്രത്യേക റോബോട്ടിനെയടക്കം രക്ഷാപ്രവർത്തനത്തിന് എത്തിച്ചെങ്കിലും വിജയിച്ചില്ല. 52 മണിക്കൂർ നീണ്ട പരിശ്രമ ശേഷം കുട്ടിയെ പുറത്തെടുത്തപ്പോഴേക്കും മരിച്ചിരുന്നു. 

Tags:    
News Summary - bore well

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.