ന്യൂഡൽഹി: പാർലമെന്‍റിന്‍റെ ഇരു സഭകളും അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. പ്രതിപക്ഷ ബഹളത്തെ തുടർന്നാണ് സമ്മേളനകാലയളവ് പൂർത്തിയാകാൻ ഒരു ദിവസം ബാക്കിനിൽക്കെ പാർലമെന്‍റ് പിരിഞ്ഞത്. ഡിസംബർ 23നാണ് പാർലമെന്‍റിന്‍റെ ശൈത്യകാല സമ്മേളനം അവസാനിക്കുന്നത്.
18 മണിക്കൂറും 48 മിനിറ്റും പ്രതിപക്ഷ പ്രതിഷേധം മൂലം പാഴായി പോയെന്ന് ലോക്സഭ സ്പീക്കർ ഓം ബിർള പറഞ്ഞു. എന്നാൽ, നിർണായകമായ ബില്ലുകളിൽ ചർച്ച നടക്കുകയും പാസാക്കുകയും ചെയ്തു. ഇതിനിടയിൽ ഒമിക്രോണിലും കാലാവസ്ഥ വ്യതിയാനത്തിലും ചർച്ചയുണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതീക്ഷിച്ച രീതിയിൽ പ്രവർത്തനം രാജ്യസഭയിലുമുണ്ടായില്ലെന്ന് അധ്യക്ഷൻ വെങ്കയ്യ നായിഡു പറഞ്ഞു. പ്രവർത്തനം കുറച്ച് കൂടി മെച്ചപ്പെടുത്താമായിരുന്നുവെന്നും അദ്ദേഹം നിർദേശിച്ചു. കാർഷിക നിയമങ്ങളുടെ പിൻവലിക്കൽ, വോട്ടേഴ്സ് ഐഡിയും ആധാർ കാർഡും തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള ബിൽ. പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തുന്നതിനുള്ള ബിൽ എന്നിവയാണ് സമ്മേളനകാലയളവിൽ പരിഗണിച്ച പ്രധാന വിഷയങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.