മംഗളൂരു: പബ്ജി കളിച്ച് തോറ്റതിനെ തുടർന്നുണ്ടായ തര്‍ക്കത്തിൽ 13കാരനെ കൊലപ്പെടുത്തി. പ്രയാപൂർത്തിയാകാത്ത പ്രതി പൊലീസ് കസ്റ്റഡിയിലാണ്. മംഗളൂരു ഉള്ളാള്‍ സ്വദേശിയായ അക്കീഫ് എന്ന ബാലനാണ് കൊല്ലപ്പെട്ടത്.
പബ്ജി കളിയില്‍ മിടുക്കനായിരുന്ന അക്കീഫ് എപ്പോഴും വിജയിക്കുകയാണ് പതിവ്. അക്കീഫും അയല്‍പക്കത്തെ കുട്ടിയും പതിവായി പബ്ജി കളിക്കാറുണ്ടായിരുന്നു. അക്കീഫിന് പകരം മറ്റാരോ ആണ് കളിക്കുന്നതെന്നായിരുന്നു അയൽക്കാരനായ കുട്ടിയുടെ ധാരണ.
തുടര്‍ന്ന് അക്കീഫിനെ നേരിട്ട് കളിക്കാന്‍ വെല്ലുവിളിക്കുകയായിരുന്നു. ശനയാഴ്ച രാത്രി രണ്ടുപേരും ഒരുമിച്ചിരുന്ന് കളിക്കാമെന്നായിരുന്നു ധാരണ. ഈ കളിയിൽ പക്ഷെ അക്കീഫ് തോറ്റു. തുടര്‍ന്ന് ഇരുവരും തര്‍ക്കമായി.
അക്കീഫ് കല്ലെടുത്ത് കുട്ടിയെ എറിഞ്ഞു. ദേഷ്യം വന്ന കുട്ടി വലിയ കല്ലെടുത്ത് അക്കീഫിനെ എറിഞ്ഞു. ഗുരുതരമായി പരിക്കേറ്റ അക്കീഫ് ചോരവാര്‍ന്ന് മരിച്ചു.
പരിഭ്രാന്തിലിലായ കുട്ടി അക്കീഫിന്‍റെ മൃതദേഹം വാഴയിലകള്‍ കൊണ്ടു മറച്ചു. പൊലീസ് ചോദ്യം ചെയ്യലില്‍ കുട്ടി കുറ്റം സമ്മതിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.