ദക്ഷിണ കന്നഡ: മംഗളൂരു നഗരത്തിനടുത്തുള്ള കാവുരിൽ നടക്കുന്ന ഉത്സവത്തിന് വ്യാപാരം നടത്തുന്നതിന് വിലക്ക് ഏർപ്പെടുത്തി വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി). ഉത്സവ സഥലത്ത് ബജ്റംഗ്ദളും 'ബഹിഷ്‌ക്കരണ ബാനർ' സ്ഥാപിച്ചു. റിലീജിയസ് എൻഡോവ്‌മെന്റ് വകുപ്പിന്റെ കീഴിലുള്ള ശ്രീ മഹാലിംഗേശ്വര ക്ഷേത്രത്തിന്റെ പരിസരത്താണ് ബാനർ സ്ഥാപിച്ചിരിക്കുന്നത്.
ജനുവരി 14 മുതൽ 18 വരെയാണ് ഉത്സവം അരങ്ങേറുന്നത്. “നേരത്തെ, ഭൂരിഭാഗം സ്റ്റാളുകളും മുസ്ലീങ്ങളായിരുന്നു സ്ഥാപിച്ചിരുന്നത്. ഇത്തവണ, സ്റ്റാളുകളുടെ കരാർ അനുവദിക്കുന്നതിന്റെ നടത്തിപ്പ് ബജ്‌റംഗ്ദൾ പ്രവർത്തകർക്ക് നൽകിയിട്ടുണ്ട്” -ഒരു പ്രദേവാസി പറഞ്ഞു. ക്ഷേത്ര ഭരണസമിതി യോഗത്തിലാണ് ബഹിഷ്‌കരണ തീരുമാനം കൈക്കൊണ്ടതെന്ന് ബജ്‌റംഗ്ദൾ പ്രവർത്തകർ പറഞ്ഞു.
ഹിന്ദു മതത്തിലും പാരമ്പര്യത്തിലും വിശ്വസിക്കുന്ന ഹിന്ദു വ്യാപാരികൾക്ക് മാത്രമേ കച്ചവടം നടത്താൻ അവസരം നൽകൂ എന്നാണ് ബാനറിൽ പറയുന്നത്. വിഗ്രഹത്തെ ആരാധിക്കുന്നത് ഹറാം ആണെന്ന് വിശ്വസിക്കുന്ന ആർക്കും ഒരു സാധ്യതയുമില്ലെന്നും ബാനറിൽ പറയുന്നു. ബി.ജെ.പി എം.എൽ.എ ഭരത് ഷെട്ടിയാണ് ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. വികസനത്തിന്റെ പശ്ചാത്തലത്തിൽ, ക്ഷേത്രത്തിന്റെ പരിസരത്തും പരിസര പ്രദേശങ്ങളിലും പൊലീസിനെയും സുരക്ഷാ സേനയെയും വിന്യസിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.