​​െഎ.എസ്​.​െഎക്ക് വേണ്ടി ചാരവൃത്തി; ബ്രഹ്​മോസ്​ യൂനിറ്റിലെ എഞ്ചിനീയർ​ അറസ്​റ്റിൽ

ന്യൂഡല്‍ഹി: സാ​േങ്കതിക രഹസ്യങ്ങൾ പാകിസ്​താന്​ ചോർത്തിയതിന്​ നാഗ്പുരിലെ ബ്രഹ്​മോസ് മിസൈല്‍ യൂനിറ്റിലെ ജീവനക്കാരൻ അറസ്​റ്റിൽ. നിഷാന്ത് അഗര്‍വാളിനെയാണ്‌ തീവ്രവാദവിരുദ്ധ സംഘം (എ.ടി.എസ്) അറസ്​റ്റ്​ ചെയ്തത്. ഇയാള്‍ ഐ.എസ്‌.ഐ ഏജൻറാണെണ് സംശയിക്കുന്നു. ഉത്തര്‍ പ്രദേശ്, മഹാരാഷ്​ട്ര എ.ടി.എസ് സംഘങ്ങളുടെ സംയുക്ത നീക്കത്തിലാണ് ഇയാള്‍ പിടിയിലായത്.

നിഷാന്ത് അഗര്‍വാള്‍ നാലു​ വർഷമായി ബ്രഹ്​മോസ് യൂനിറ്റില്‍ ജോലിചെയ്യുകയാണ്. ഒൗദ്യോഗിക രഹസ്യനിയമമനുസരിച്ചാണ്​ അറസ്​റ്റ്​. വേഗതയേറിയ ക്രൂസ് മിസൈലായ ബ്രഹ്​മോസി​​​​െൻറ രഹസ്യവിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടാകാമെന്ന് എ.ടി.എസ് സംശയിക്കുന്നു. ബ്രഹ്​മോസ് മിസൈലി​​​​െൻറ അതീവരഹസ്യ സ്വഭാവമുള്ള പല വിവരങ്ങളും അഗര്‍വാളിന് ലഭ്യമായിരുന്നെന്ന് പൊലീസ് പറഞ്ഞു.

Tags:    
News Summary - BrahMos Engineer Arrested For Spying

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.