ന്യൂഡൽഹി: വയറിൽ ഒളിപ്പിച്ച് ഒരു കിലോഗ്രാം കൊക്കെയ്ൻ കടത്താൻ ശ്രമിക്കുന്നതിനിടെ ബ്രസീലിയൻ വനിത ഡൽഹിയിൽ പിടിയിൽ. ഡൽഹിയിലെ ഇന്ദിരഗാന്ധി വിമാനത്താവളത്തിൽ വെച്ച് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയാണ് ഇവരെ പിടികൂടിയത്. കാപ്സ്യൂൾ രൂപത്തിലായിരുന്നു ഇവർ മയക്കുമരുന്ന് കടത്താൻ ശ്രമിച്ചത്. 360 ഗ്രാം ഭാരം വരുന്ന ഒരു വലിയ ക്യാപ്സൂളും 67 ഗ്രാം ഭാരം വരുന്ന 11 ചെറിയ ക്യാപ്സൂളുകളുമാണ് ഇവരുടെ വയറ്റിലുണ്ടായിരുന്നത്.
ഇൻറലിജൻസ് വിഭാഗം നൽകിയ വിവരത്തിെൻറ അടിസ്ഥാനത്തിലാണ് നാർക്കോട്ടിക്സ് വിഭാഗം ജൊസാനെ ഡി സിൽവ അേൻറാണേ എന്ന മുപ്പത്തിയെട്ടുകാരിയെ പിടികൂടിയത്. സാവോപോളോയിൽ നിന്ന് ഡൽഹിയിലെത്തിയതായിരുന്നു ഇവർ. സഫ്ദർജങ് ആശുപത്രിയിൽ നിന്നാണ് ഇവരുടെ വയറിലെ മയക്കുമരുന്ന് ക്യാപ്സൂളുകൾ പുറത്ത് എടുത്തത്.
സെൻട്രൽ ഡൽഹിയിൽ ഇവർ പത്ത് ദിവസത്തേക്ക് റൂം ബുക്ക് ചെയ്തിരുന്നതായി പൊലീസ് അറിയിച്ചു. ആദ്യമായിട്ടാണ് ഡി സിൽവ ഇന്ത്യയിലെത്തുന്നത്. ഇംഗ്ലീഷ് ഭാഷ ഇവർക്ക് വശമില്ലാത്തത് പൊലീസിനെ വലക്കുന്നുണ്ടെന്നാണ് സൂചന. ഇവരുടെ ഫോണിലുള്ള വിവരങ്ങൾ ഡികോഡ് ചെയ്യാനുള്ള ശ്രമത്തിലാണ് നാർക്കോട്ടിക്സ് വകുപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.