ബെയ്ജിങ്: അതിര്‍ത്തി തര്‍ക്കം ഉള്‍പ്പെടെ ഇന്ത്യയും ചൈനയും തമ്മില്‍ നിലനില്‍ക്കുന്ന അഭിപ്രായവ്യത്യാസങ്ങള്‍ ബ്രിക്സ് (ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക) കൂട്ടായ്മക്ക് വെല്ലുവിളിയാണെന്ന് ചൈനയുടെ ഒൗദ്യോഗിക പത്രം ഗ്ളോബല്‍ ടൈംസ്. അംഗരാജ്യങ്ങള്‍ക്കിടയിലെ മത്സരവും അഭിപ്രായവ്യത്യാസവും ചര്‍ച്ചചെയ്യാന്‍ പരാജയപ്പെടുന്ന പക്ഷം ബ്രിക്സ് അട്ടിമറിയുമെന്നും പത്രം മുന്നറിയിപ്പ് നല്‍കുന്നു.
കൂട്ടായ്മയിലൂടെ ഗണ്യമായ നേട്ടം കൈവരിച്ചിട്ടുണ്ടെങ്കിലും, തങ്ങള്‍ക്കിടയിലെ അഭിപ്രായവ്യത്യാസങ്ങളും അഭിമുഖീകരിക്കണമെന്നും അത്തരമൊരു നീക്കമില്ലാത്തത് കൂട്ടായ്മയുടെ ശോഭ കെടുത്തുകയാണെന്നു പത്രം കുറ്റപ്പെടുത്തുന്നു.
ഇരു രാജ്യങ്ങള്‍ക്കുമിടയിലെ അതിര്‍ത്തി തര്‍ക്കം പരിഹാരമാവാതെ തുടരുകയാണ്. കൂടാതെ, ചൈന പാകിസ്താനെ പിന്തുണക്കുന്നതായി ചില ഇന്ത്യക്കാര്‍ക്ക് അഭിപ്രായമുണ്ട്. ഭീകരവാദത്തെ പിന്തുണക്കുന്നതിന് തുല്യമായാണ് അത് വിലയിരുത്തപ്പെടുന്നത്. ബ്രിക്സ് അംഗങ്ങള്‍ക്കിടയില്‍ മൂന്ന് പ്രധാനവിഷയങ്ങളാണ് നിലനില്‍ക്കുന്നത്: ഒന്ന് പൊതുവായ താല്‍പര്യത്തിന് മികച്ച അടിത്തറയില്ല.
രണ്ടാമത്, പരസ്പര സഹകരണത്തിന് ദുര്‍ബല സംവിധാനം. മൂന്നാമത്, പുറത്തുനിന്നുള്ള സമ്മര്‍ദം.ബ്രിക്സ് അംഗരാജ്യങ്ങള്‍ പലപ്പോഴും ചൈനയുടെ വിദേശവ്യാപാര നയത്തെ ആക്ഷേപിക്കുന്നതായും പത്രം അഭിപ്രായപ്പെടുന്നു.
ബ്രിക്സ് ആരംഭിച്ചത് മുതല്‍, അംഗരാജ്യങ്ങളെ വരുതിയിലാക്കി കൂട്ടായ്മയെ ദുര്‍ബലമാക്കാന്‍ പാശ്ചാത്യരാജ്യങ്ങള്‍ ശ്രമിച്ചിട്ടുണ്ട്. ബ്രിക്സിനെ വികസ്വര രാജ്യങ്ങള്‍ക്കിടയില്‍ പരിമിതപ്പെടുത്തുന്നതിന് യു.എസ് ഇന്ത്യക്കുമേല്‍ നിരന്തരം സമ്മര്‍ദം ചെലുത്തുന്നുണ്ട്്.
ട്രാന്‍സ് പസഫിക് സഖ്യം, ട്രാന്‍സ് അറ്റ്ലാന്‍റിക് ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ്റ്മെന്‍റ് പാര്‍ട്ണര്‍ഷിപ് ആന്‍ഡ് ട്രേഡ് ഇന്‍ സര്‍വിസസ് എഗ്രീമെന്‍റ് എന്നീ കൂട്ടായ്മകള്‍ യു.എസ് ആരംഭിച്ചത് ബ്രിക്സിനെ ഒറ്റപ്പെടുത്താനും വികസ്വര രാജ്യങ്ങള്‍ക്കുമേല്‍ സമ്മര്‍ദം വര്‍ധിപ്പിക്കാനുമാണെന്നും ഗ്ളോബല്‍ ടൈംസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.