ന്യൂഡൽഹി: സ്വാതന്ത്ര്യസമരം അടിച്ചമർത്താൻ ഗാന്ധിജിക്കും ബാലഗംഗാധര തിലകനുമെതിരെ ബ്രിട്ടീഷുകാർ ഉപയോഗിച്ച രാജ്യേദ്രാഹ നിയമം, സ്വാതന്ത്ര്യം ലഭിച്ച് 75 വർഷത്തിനുശേഷവും തുടരുന്നത് എന്തിനെന്ന് സുപ്രീംകോടതി. രാജ്യദ്രോഹ നിയമത്തിെൻറ ഭരണഘടന സാധുത ചോദ്യം ചെയ്ത് റിട്ട. മേജർ ജനറൽ എസ്.ജി. വൊംബാട്കെരെ നൽകിയ ഹരജി പരിഗണിക്കുകയായിരുന്നു കോടതി.
"സ്വാതന്ത്ര്യസമരം അടിച്ചമർത്താൻ ബ്രിട്ടീഷുകാർ ഉപയോഗിച്ചിരുന്ന കൊളോണിയൽ നിയമമാണിത്. മഹാത്മാഗാന്ധിക്കും ബാല ഗംഗാധര തിലകനുമെതിരെ ഇത് പ്രയോഗിച്ചിട്ടുണ്ട്. സ്വാതന്ത്ര്യം നേടി 75 വർഷത്തിനുശേഷവും ഈ നിയമം ആവശ്യമാണോ?" -ചീഫ് ജസ്റ്റിസ് ചോദിച്ചു.
ഭരണകൂടമോ ഏതെങ്കിലും പാർട്ടിയോ ഒരു ശബ്ദം കേൾക്കാൻ ഇഷ്ടപ്പെടുന്നില്ലെങ്കിൽ അത്തരം ആളുകളെ കുടുക്കാൻ ഇൗ നിയമം ഉപയോഗിക്കുന്ന സാഹചര്യമുണ്ടെന്നും ജസ്റ്റിസ് എൻ.വി. രമണ തുറന്നടിച്ചു. രാജ്യദ്രോഹ നിയമം (124 എ) വ്യാപകമായി ദുരുപയോഗം ചെയ്യുന്നത് ഒാർമിപ്പിച്ച സുപ്രീംകോടതി ഇത് പിൻവലിക്കുന്ന കാര്യത്തിൽ കേന്ദ്ര സർക്കാറിെൻറ മറുപടിയും തേടി. അക്കാര്യം തീരുമാനിക്കേണ്ടതുണ്ട് എന്നായിരുന്നു അറ്റോണി ജനറൽ കെ.കെ. വേണുഗോപാലിെൻറ മറുപടി. സാമ്രാജ്യത്വ നിയമമാണ് 124 എ എന്നും കോടതി എ.ജിയെ ഒാർമിപ്പിച്ചു.
ഇൗ വകുപ്പ് ചുമത്തിയതിെൻറ ചരിത്രം നോക്കിയാൽ, ഒരു വസ്തുവുണ്ടാക്കാൻ കൊടുത്ത വാൾ ഉപയോഗിച്ച് ആശാരി മുഴുവൻ വനവും വെട്ടിമുറിച്ച പോലെയാണെന്ന് ചീഫ് ജസ്റ്റിസ് തുടർന്നു. താൻ ഏതെങ്കിലും സർക്കാറിനെയോ ഭരണകൂടത്തെയോ കുറ്റപ്പെടുത്തുകയല്ല. നിർഭാഗ്യകരമെന്നു പറയെട്ട, നിയമം നടപ്പാക്കുന്ന അധികാരികളും ഏജൻസികളുമാണ് ഇത് ദുരുപയോഗം ചെയ്യുന്നത്. െഎ.ടി നിയമത്തിലെ 66 എ വകുപ്പ് റദ്ദാക്കിയിട്ടും അത് ഉപയോഗിച്ച് ആളുകളെ അറസ്റ്റ് ചെയ്യുന്നതു നോക്കൂ. അവിടെയാക്കെ ഇത്തരം വകുപ്പുകളുടെ ദുരുപയോഗമാണ് നടക്കുന്നത്. -ചീഫ് ജസ്റ്റിസ് പറഞ്ഞു.
ധാരാളം നിയമങ്ങൾ റദ്ദാക്കിയിട്ടും ഇത് മാത്രം ബാക്കിയാക്കുന്നതെന്തിന്?
കാലഹരണപ്പെട്ട ഒരുപാട് നിയമങ്ങൾ റദ്ദാക്കുകയും പരിഷ്കരിക്കുകയും ചെയ്ത ഭരണകൂടം എന്തുകൊണ്ടാണ് രാജ്യദ്രോഹ നിയമം പുനഃപരിശോധിക്കാത്തതെന്ന് സി.ജെ.ഐ ചോദിച്ചു. പൂർണമായും റദ്ദാക്കുന്നതിനുപകരം മാനദണ്ഡങ്ങളും മാർഗനിർദ്ദേശങ്ങളും സർക്കാറിന് മുമ്പാകെ നിർദേശിക്കുെമെന്ന് എജി വേണുഗോപാൽ അറിയിച്ചു. തുടർന്ന് ഈ വിഷയത്തിൽ കോടതി കേന്ദ്ര സർക്കാരിന് നോട്ടീസ് നൽകി. അടുത്ത വാദം കേൾക്കുന്ന തീയതി പിന്നീട് അറിയിക്കും.
രാജ്യദ്രോഹ നിയമത്തെ ചോദ്യം ചെയ്ത് ലഭിച്ച മറ്റൊരു മറ്റൊരു അപേക്ഷയിൽ കേന്ദ്രത്തിന്‍റെ പ്രതികരണം ഏപ്രിൽ 30ന് സുപ്രീം കോടതി തേടിയിരുന്നു. കിഷോർചന്ദ്ര വാങ്വിം, കനയ്യ ലാൽ ശുക്ല എന്നീ രണ്ട് മാധ്യമപ്രവർത്തകർ സമർപ്പിച്ച ഹരജിയിലായിരുന്നു ഈ നടപടി. സർക്കാറിനെ വിമർശിക്കുന്നത് രാജ്യദ്രോഹമല്ലെന്നും കഴിഞ്ഞ ദിവസം വിനോദ് ദുവ കേസിൽ പരമോന്നത കോടതി വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.