തെലങ്കാനയിൽ ബി.ആർ.എസ്, ബി.ജെ.പി, എ.ഐ.എം.ഐ.എം മുക്കൂട്ട് കമ്പനി -കോൺഗ്രസ്

ന്യൂഡൽഹി: തെലങ്കാനയിൽ ഭരണകക്ഷിയായ ഭാരത് രാഷ്ട്ര സമിതിയും ബി.ജെ.പി, എ.ഐ.എം.ഐ.എം എന്നീ പാർട്ടികളും സഖ്യത്തിലാണെന്ന് കോൺഗ്രസ്. ഈ കൂട്ടുകെട്ടിനെ തോൽപിച്ച് നിയമസഭ തെരഞ്ഞെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ കോൺഗ്രസ് അധികാരം പിടിക്കുമെന്നും പി.സി.സി പ്രസിഡന്‍റ് എ. രേവന്ത് റെഡ്ഡി ഡൽഹിയിൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു.

കർണാടകത്തിലെ ബി.ജെ.പി-ജെ.ഡി.എസ് കൂട്ടുകെട്ടിന് സമാനമായ സ്ഥിതിയാണ് തെലങ്കാനയിലുള്ളത്. മൂന്നു പാർട്ടികളും ഒളിഞ്ഞും തെളിഞ്ഞും കൂട്ടുകെട്ട് മുന്നോട്ടുനീക്കുകയാണ്. ബി.ആർ.എസ് വിരുദ്ധ വോട്ടുകൾ ഭിന്നിപ്പിക്കാനാണ് അസദുദ്ദീൻ ഉവൈസിയുടെ നേതൃത്വത്തിലുള്ള എ.ഐ.എം.ഐ.എം ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പിനുശേഷം ബി.ആർ.എസും എ.ഐ.എം.ഐ.എമ്മും കൈകോർക്കും.

തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങുന്ന നവംബർ മൂന്നിനുമുമ്പ് എല്ലാ ക്ഷേമപദ്ധതികളുടെയും തുക ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് സംസ്ഥാന സർക്കാർ നൽകണം. പൊതുപണംകൊണ്ട് നിർമിച്ച മുഖ്യമന്ത്രിയുടെ വസതി, എം.എൽ.എമാരുടെ ക്യാമ്പ് ഓഫിസ് എന്നിവിടങ്ങൾ തെരഞ്ഞെടുപ്പ് പ്രചാരണകേന്ദ്രങ്ങളാക്കരുത്. സർക്കാർ സ്ഥാപനങ്ങൾ ബി.ആർ.എസും ബി.ജെ.പിയും ദുരുപയോഗിക്കുകയാണ്. ഇക്കാര്യങ്ങൾ തെരഞ്ഞെടുപ്പ് കമീഷനു മുമ്പാകെ ഉന്നയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - BRS, BJP, AIMIM alliance in Telangana -Congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.