രേവന്ത് റെഡ്ഡി

കെ.സി.ആർ ജനങ്ങളെ വഞ്ചിക്കുകയാണ് - രേവന്ത് റെഡ്ഡി

ഹൈദരാബാദ്: ബി.ആർ.എസിനെ വിമർശിച്ച് തെലങ്കാന കോൺഗ്രസ് അധ്യക്ഷൻ രേവന്ത് റെഡ്ഡി. വരുന്ന തെരഞ്ഞെടുപ്പിൽ ബി.ആർ.എസ് അധികാരത്തിൽ വന്നാൽ നിലവിലെ മുഖ്യമന്ത്രിയായ കെ.ചന്ദ്രശേഖരറാവു കൂടുതൽ ബന്ധുക്കളെ അധികാരത്തിലേക്ക് കൊണ്ടുവരുമെന്ന് രേവന്ത് റെഡ്ഡി പറഞ്ഞു. തെലങ്കാനയിലെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

"ബി.ആർ.എസ് ഞങ്ങളെ കൊള്ളയടിച്ചു. നിങ്ങളുടെ കുടുംബക്കാർ ഇപ്പോഴെ പല അധികാരസ്ഥാനങ്ങളും വഹിക്കുന്നുണ്ട്. മൂന്നാം തവണയും കെ.സി.ആറിന് അധികാരം ലഭിച്ചാൽ കൂടുതൽ കുടുംബക്കാർ വരും. അധികാരത്തിൽ വന്നാൽ അവർ തെലങ്കാനയെ നശിപ്പിക്കും"- അദ്ദേഹം പറഞ്ഞു.

കെ.സി.ആർ ജനങ്ങളെ വഞ്ചിക്കുകയാണെന്നും കോൺഗ്രസ് അധികാരത്തിൽ വന്നാൽ ഋതു ബന്ധു പദ്ധതി അവസാനിക്കുമെന്നാണ് അവർ പറയുന്നത് എന്നാൽ കോൺഗ്രസ് ഉറപ്പ് പറയുന്നത് 15000 രൂപയാണെന്നും അത് ബി.ആർ.എസിന്‍റെ 10000 ത്തേകാൾ വലുതാണെന്നും രേവന്ത് റെഡ്ഡി പറഞ്ഞു.

തെലങ്കാന സർക്കാറിനെ വിമർശിച്ച് രാഹുൽ ഗാന്ധിയും രംഗത്തെത്തിയിരുന്നു. ഭൂഉടമകളുടെ തെലങ്കാനയാണോ അതോ ജനങ്ങളുടെ തെലങ്കാനയാണോ നിങ്ങൾക്ക് വേണ്ടത് എന്ന് അദ്ദേഹം തെലങ്കാനയിലെ ജനങ്ങളോട് ചോദിച്ചിരുന്നു. കോൺഗ്രസ് പാർട്ടി ജനങ്ങളുടെ സ്വപ്നം സക്ഷാത്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - "BRS has looted us": Congress Telangana Chief Revanth Reddy slams CM KCR

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.