ജമ്മു: ജമ്മു അന്താരാഷ്ട്ര അതിർത്തിയിലെ അർനിയയിൽ ഇന്ത്യൻ പോസ്റ്റുകൾക്കുനേരെ പ്രകോപനമില്ലാതെ വെടിവെച്ചതിൽ പാകിസ്താൻ റേഞ്ചേഴ്സിനെ ശക്തമായ പ്രതിഷേധം അറിയിച്ച് ബി.എസ്.എഫ്. സുചേത്ഗഡിലെ അതിർത്തി പോസ്റ്റിൽ മണിക്കൂർ നീണ്ട ഇരുരാജ്യങ്ങളുടെയും കമാൻഡർ തല യോഗത്തിലാണ് പ്രതിഷേധം രേഖപ്പെടുത്തിയത്. അതിർത്തി കടന്നുള്ള ഷെല്ലാക്രമണം 2021ന് ശേഷമുള്ള ആദ്യത്തെ വലിയ വെടിനിർത്തൽ ലംഘനമാണെന്നും ബി.എസ്.എഫ് ചൂണ്ടിക്കാട്ടി. സംഭവത്തിൽ ബി.എസ്.എഫ് കോൺസ്റ്റബിളിനും സ്ഥലവാസിയായ സ്ത്രീക്കും പരിക്കേറ്റിരുന്നു.
ഇരുപക്ഷവും അതിർത്തിയിൽ സമാധാനം നിലനിർത്തേണ്ടതിന്റെ ആവശ്യകത ഉയർത്തിക്കാട്ടി. ബി.എസ്.എഫിലെയും പാകിസ്താൻ റേഞ്ചേഴ്സിലെയും ഏഴ് അംഗങ്ങൾ വീതം പങ്കെടുത്തു. കഴിഞ്ഞ ദിവസം പാകിസ്താൻ നടത്തിയ ഷെല്ലാക്രമണം അതിർത്തി നിവാസികളെ പരിഭ്രാന്തരാക്കി. പലരും വീടുവിട്ട് പോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.