അഹ്മദാബാദ്: ഗുജറാത്തിലെ കച്ച്, ബനസ്കന്ത ജില്ലകളിലെ അന്താരാഷ്ട്ര അതിർത്തിയിലും രാജസ്ഥാനിലെ ബാർമേറിലും അതിർത്തി രക്ഷാ സേന (ബി.എസ്.എഫ്) പാകിസ്താൻ റേഞ്ചേഴ്സിന് സ്വാതന്ത്ര്യദിനാശംസ നേർന്നു. അയൽരാജ്യത്തിന്റെ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചാണ് ആശംസ നേർന്നതെന്ന് അതിർത്തി രക്ഷാസേന വാർത്തക്കുറിപ്പിൽ അറിയിച്ചു.
ഗുജറാത്തിലെ ഭുജ്, ബനസ്കന്ത ജില്ലകളുടെ അന്താരാഷ്ട്ര അതിർത്തിയിലും രാജസ്ഥാനിലെ ബാർമർ ജില്ലയിലെ ഐ.സി.പി മുനാബാവോ, ഗാദ്ര, കെൽനോർ, സോമ്രാർ, വർണഹർ എന്നിവിടങ്ങളിലും ഇന്ത്യൻ സൈനികർക്ക് പാക് റേഞ്ചേഴ്സ് മധുരപലഹാരങ്ങൾ നൽകി. ജമ്മു, പഞ്ചാബ്, രാജസ്ഥാൻ, ഗുജറാത്ത് എന്നിവിടങ്ങളിലെ 2,290 കിലോമീറ്റർ ഇന്ത്യ-പാക് അതിർത്തിയിൽ ബി.എസ്.എഫ് കാവൽ നിൽക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.