ന്യൂഡൽഹി: സ്തീ ശാക്തീകരണ സന്ദേശം പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (ബി.എസ്.എഫ്) സീമാ ഭവാനി ശൗര്യ പഠനപര്യടന യാത്ര 2022 ഫ്ലാഗ് ഓഫ് ചെയ്തു. ന്യൂ ഡൽഹിയിൽ നിന്നും കന്യാകുമാരി വരെ 5280 കിലോമീറ്റർ സംഘം യാത്ര ചെയ്യും.
സ്ത്രീകളെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സംഘടനാ ദൗത്യമാണ് ബി.എസ്.എഫ് സീമ ഭവാനി ശൗര്യ ശാക്തീകരണ യാത്ര 2022. ബി.എസ്.എഫിലെ വനിതാ സൈനികരെ സീമ ഭവാനി എന്ന് വിളിക്കുന്നതിനാലാണ് പഠനപര്യടന യാത്രക്കും സമാന പേര് നൽകിയത്. ആൾ വുമൺ ഡെയർഡെവിൾ മോട്ടോർസൈക്കിൾ ടീമിൽ നിന്നുള്ളവരാണ് പര്യടന യാത്രയിലെ റൈഡർമാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.