ന്യൂഡൽഹി: ആയുധങ്ങളും ലഹരിമരുന്നും വഹിച്ച് അതിർത്തി സംസ്ഥാനങ്ങളിൽ കഴിഞ്ഞ വർഷം കണ്ടെത്തിയത് നൂറിലേറെ പാകിസ്താൻ ഡ്രോണുകൾ. പല ഡ്രോണുകളും ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (ബി.എസ്.എഫ്) വെടിവെച്ചിട്ടതാണ്. അതിർത്തിയിലെ പാടങ്ങളിൽനിന്നാണ് ഡ്രോണുകൾ ലഭിച്ചത്. കണ്ടെത്തിയ ഭൂരിഭാഗം ഡ്രോണുകളും ചൈനീസ് നിർമിതമാണ്. രാജസ്ഥാൻ അതിർത്തിയിൽനിന്ന് മാത്രം പത്ത് ഡ്രോണുകൾ കണ്ടെത്തിയിട്ടുണ്ട്. വിവിധ വിഭാഗത്തിലുള്ള 23 തരം ആയുധങ്ങൾ, 505 വെടിയുണ്ടകൾ, 442.39 കിലോഗ്രാം ഹെറോയിൻ എന്നിവയാണ് ഡ്രോണുകൾ പഞ്ചാബിന്റെ അതിർത്തിഗ്രാമങ്ങളിൽ എത്തിച്ചത്.
കഴിഞ്ഞ വർഷം മൂന്നു പാക് നുഴഞ്ഞുകയറ്റക്കാർ കൊല്ലപ്പെടുകയും 23 കള്ളക്കടത്തുകാരെ പിടികൂടുകയും ചെയ്തിരുന്നു. 14 ബംഗ്ലാദേശ് പൗരന്മാരും ഇന്ത്യക്കാരെന്നു സംശയിക്കുന്ന 95 പേരും പിടിയിലായിട്ടുണ്ട്. ഇതിൽ 35 പേർ കള്ളക്കടത്തുകാരായിരുന്നു. അശ്രദ്ധമായി അതിർത്തി കടന്നെത്തിയ പന്ത്രണ്ടോളം പൗരന്മാരെ പാകിസ്താനിലേക്ക് തിരിച്ചയച്ചതായും ബി.എസ്.എഫ് മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.