ബംഗ്ലാദേശ്​ അതിർത്തിയിൽ ആറ്​ ലക്ഷത്തി​െൻറ കളളനോട്ട്​ വേട്ട

കൊൽക്കത്ത: ബംഗ്ലാദേശ് അതിർത്തിയിൽ നിന്ന് അതിത്തി രക്ഷാ സേന(ബി.എസ്.എഫ്)  ലക്ഷങ്ങളുടെ കള്ളനോട്ട് പിടിച്ചു. 6,96,000 രൂപയുടെ 2000  രൂപ നോട്ടുകളാണ് തിങ്കളാഴ്ച രാത്രി ബി.എസ്.എഫ് പിടിച്ചെടുത്തത്.

ചോരി -അനന്ദ്പൂർ അതിർത്തി നിരീക്ഷണ പോസ്റ്റിലെ  179-ാം ഗേറ്റിൽ നടത്തിയ പരിശോഛനയിലാണ് കള്ളനോട്ട് പിടികൂടിയത്. ബംഗ്ലാദേശിൽ നിന്ന് അതിർത്തി വഴി കളളനോട്ട്  കടത്തുന്നെന്ന രഹസ്യ വിവരത്തെ തുടർന്നാണ് സേന പരിശോധന നടത്തിയത്. അതിർത്തിക്കപ്പുറത്തു നിന്ന് കള്ള നോട്ടുകൾ പാക്കറ്റുകളിലാക്കി ഇന്ത്യൻ ഭാഗത്ത് വിതറിയ നിലയിലായിരുന്നു. സംഭവത്തിൽ ബിഎസ്എഫ്  മാൾഡ പൊലീസുമായും കേന്ദ്ര ഏജൻസികളുമായും ചേർന്ന് അന്വേഷണം ആരംഭിച്ചു.

Tags:    
News Summary - BSF seizes fake currency notes worth Rs 6.96 lakh at Indo-Bangladesh border

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.