ബി.എസ്.എഫിന്‍റെ നായ ഗർഭം ധരിച്ചു; അന്വേഷണത്തിന് ഉത്തരവിട്ട് സൈനിക കോടതി

ചണ്ഡീഗഢ്: ഇന്ത്യ - ബംഗ്ലാദേശ് അതിർത്തിയിലെ ബി.എസ്‌.എഫിന്‍റെ പെൺ നായ ഗർഭം ധരിച്ചതിനെ തുടർന്ന് സൈനിക കോടതി അന്വേഷണത്തിന് ഉത്തരവിട്ടു. ബിഎസ്എഫ് 43-ാം ബറ്റാലിയനിലെ ലെൽസി എന്ന നായയാണ് മൂന്ന് നായ്കുട്ടികൾക്ക് ജന്മം നൽകിയത്. സംഭവം അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് ഉത്തരവിട്ടത്.

ബി.എസ്.എഫ് പ്രാദേശിക ആസ്ഥാനമായ ഷില്ലോങ്ങിലെ കോടതിയാണ് ഉത്തരവിട്ടിരിക്കുന്നത്. ബി.എസ്.എഫ് ഡെപ്യൂട്ടി കമാൻഡന്‍റ് അജിത് സിങ്ങിനാണ് അന്വേഷണ ചുമതല. ഈ മാസം അവസാനത്തോടെ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.

കേന്ദ്ര സേനകളിലെ സ്നിഫർ നായ്ക്കളുടെ പ്രജനനത്തിനും പരിശീലനത്തിനും ഭക്ഷണത്തിനുമെല്ലാം പ്രത്യേക മാർഗനിർദേശങ്ങളുണ്ട്. ബി‌.എസ്‌.എഫ് ക്യാമ്പിലടക്കമാണ് ഇവയെ ഡ്യൂട്ടിക്ക് നിയോഗിക്കാറ്. ക്യാമ്പിന് പുറത്തുപോകാൻ അനുവദിക്കാറുമില്ല. തെരുവ് നായ്ക്കൾക്ക് ക്യാമ്പിലേക്ക് പ്രവേശിക്കാനുമാകില്ല.

ഈ സാഹചര്യത്തിലാണ് ലെൽസി എന്ന നായ ഗർഭം ധരിച്ചതിനെച്ചൊല്ലി സുരക്ഷാ വീഴ്ചയിലടക്കം സംശയമുയർന്നിരിക്കുന്നത്. ഡിസംബർ അഞ്ചിന് ബോർഡർ ഔട്ട്‌പോസ്റ്റിലെ ബാഗ്‌മാരയിലാണ് ലെൽസി മൂന്ന് നായ്കുട്ടികൾക്ക് ജന്മം നൽകിയത്.

വെറ്ററിനറി ഡോക്ടറുടെ മേൽനോട്ടത്തിലാണ് നായ്ക്കളുടെ പ്രജനനം നടത്തുന്നത്. ഈ സാഹചര്യത്തിൽ നായയെ കൈകാര്യം ചെയ്യുന്നവരുടെ അശ്രദ്ധ മൂലമായിരിക്കാം ഇത് സംഭവിച്ചതെന്ന് മുതിർന്ന ബി.എസ്.എഫ് ഉദ്യോഗസ്ഥൻ പ്രതികരിച്ചു. 

Tags:    
News Summary - BSF sets up court of inquiry after sniffer dog gets pregnant

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.