ജി.എസ്.ടി ഉന്നതാധികാര സമിതി യോഗം തുടങ്ങി; സുപ്രധാന വിഷയങ്ങള്‍ ഇന്ന് ചര്‍ച്ച ചെയ്യും

ന്യൂഡല്‍ഹി: കേന്ദ്ര ചരക്കു സേവന നികുതി നിയമം രൂപവത്കരിക്കുന്നതിനായി ജി.എസ്.ടി കൗണ്‍സില്‍ യോഗം ന്യൂഡല്‍ഹിയില്‍ തുടങ്ങി. വ്യാഴാഴ്ച കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ചരക്കുസേവന നികുതി നിയമത്തിലെ 197 വ്യവസ്ഥകള്‍ക്ക് അംഗീകാരം നല്‍കി. എന്നാല്‍, സുപ്രധാന വിഷയങ്ങള്‍ വെള്ളിയാഴ്ചയാണ് ചര്‍ച്ചക്കെടുക്കുന്നത്. കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കുമുള്ള ഇരട്ട  അധികാരം ഒഴിവാക്കുക, സംസ്ഥാനങ്ങള്‍ക്കുണ്ടാകുന്ന നഷ്ടം നികത്തുക, നികുതിദായകര്‍ക്ക് മേലുള്ള അധികാരം തുടങ്ങിയ വിഷയങ്ങളാണ് വെള്ളിയാഴ്ച ചര്‍ച്ചചെയ്യുക. കൗണ്‍സിലിന്‍െറ ഏഴാമത് യോഗമാണിത്. അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ ജി.എസ്.ടി നിയമം നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
Tags:    
News Summary - bst bill delhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.